Thursday, September 6, 2007

നിങ്ങളുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ ???

ബൂലോകമാകുന്ന അനന്ത സാഗരത്തിന്‍റ്റെ ഒരു കരയില്‍ ആശ്ചര്യത്തോടെ നോക്കിനില്‍ക്കുന്ന, വീഴാതെ നടക്കാന്‍ , ഈ ബൂലോകത്ത് പിച്ച വെക്കുവാന്‍ ശ്രമിക്കുന്ന എനിക്ക് അതിയായ ഒരു മോഹം (വെറുതേ ആവുമോ॥ എന്തോ? ) യൂ-ഏ-ഈ യിലേയും ബാംഗ്ലൂരിലെയും ബൂലോക മീറ്റും, ചാറ്റും പോലെ ഇവിടെ കുവൈത്തിലും ഒരു ക്യു8-ബ്ലോഗര്‍മാര്‍ക്ക് ഒന്ന് മീറ്റിയാല്‍ എന്താ എന്ന്... നടക്കുമോ?? അതിനായി ബൂലോകത്തിലെ ഇവിടുത്തെ പോസ്റ്റന്മാര്‍ ആരെങ്കിലും ഒന്ന് മുന്‍ കൈ എടുത്താല്‍ ! ! - നമുക്കും ഒന്ന് ശ്രമിച്ചൂടെ?
സമാന ചിന്താഗതിക്കാര്‍ ഇതേക്കുറിച്ച് കൂലങ്കശമായി ചിന്തിക്കാന്‍ താല്പര്യപ്പെടുന്നു॥ അല്ല അപേക്ഷിക്കുന്നു ഇനി ആരെങ്കിലും ഇതിനായി മുന്നോട്ട് വന്നില്ലെങ്കില്‍ ഞാന്‍ ഒരു ശ്രമം നടത്തുന്നതില്‍ അഭിപ്രായ വ്യത്യാസം ആര്‍ക്കെങ്കിലും ഉണ്ടാവുമോ എന്തോ?
ബ്ലോഗ് ഗുരുക്കന്മാരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ അഭ്യര്‍ഥിക്കുന്നു,
വിരോധമില്ലെങ്കില്‍ ഈ ബ്ലോഗില്‍ കമന്‍റ്റിടുകയോ sameerthikkodi@gmail.com എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുവാനോ താല്പര്യപ്പെടുന്നു
എന്ന്, വിനീതരില്‍ വിനീതനായ നിങ്ങളാരും അറിയാത്ത, നിങ്ങളെ എല്ലാവരെയും അറിയുന്ന ഈ വിനീതന്‍।
second post - posted another day
കുവൈത്തിലെ ബ്ലോഗര്‍മാരെ മീറ്റ് ചെയ്ത് ചാറ്റ് ചെയ്യുന്നതിലേക്കായി എന്റെ ഒരു അഭ്യര്‍ഥനക്ക് രണ്ട് മൂന്ന് മറുപടികള്‍ ലഭിച്ചെങ്കിലും അവരുടെ ഡീറ്റയിത്സ് ഒന്നും ആരും എഴിതിക്കണ്ടില്ല। കുവൈത്തിലെ നമ്മുടെ സഹോദരങ്ങളോട് വീണ്ടും ഒരപേക്ഷ। കമന്റിന്റെ കൂടെ അവരവരുടെ ടെലിഫോണ്‍ നംബര്‍ കൂടി (അറ്റ്ലീസ്റ്റ് - മെയില്‍ ഐ। ഡി। എങ്കിലും) അറിയിക്കാന്‍ താല്പര്യപ്പെടുന്നു।
നിങ്ങള്‍ക്ക് 9793891 എന്ന നംബറില്‍ എന്നെ ബന്ധപ്പെടാവുന്നതാണ്.

Tuesday, September 4, 2007

സഹകരണങ്ങള്‍- കുവൈത്ത് ബ്ലോഗര്‍

ഇന്നലെ സെപ്റ്റംബര്‍ മൂന്നിന് കുവൈത്തിലെ ബ്ലോഗര്‍മാരെ മീറ്റ് ചെയ്ത് ചാറ്റ് ചെയ്യുന്നതിലേക്കായി എന്റെ ഒരു അഭ്യര്‍ഥനക്ക് രണ്ട് മൂന്ന് മറുപടികള്‍ ലഭിച്ചെങ്കിലും അവരുടെ ഡീറ്റയിത്സ് ഒന്നും ആരും എഴിതിക്കണ്ടില്ല। കുവൈത്തിലെ നമ്മുടെ സഹോദരങ്ങളോട് വീണ്ടും ഒരപേക്ഷ। കമന്റിന്റെ കൂടെ അവരവരുടെ ടെലിഫോണ്‍ നംബര്‍ കൂടി (അറ്റ്ലീസ്റ്റ് - മെയില്‍ ഐ। ഡി। എങ്കിലും) അറിയിക്കാന്‍ താല്പര്യപ്പെടുന്നു।

നിങ്ങള്‍ക്ക് 9793891 എന്ന നംബറില്‍ എന്നെ ബന്ധപ്പെടാവുന്നതാണ്.

Monday, September 3, 2007

ഒരു കുവൈത്തീ മലയാളി ബ്ലോഗര്‍

ബൂലോകമാകുന്ന അനന്ത സാഗരത്തിന്‍റ്റെ ഒരു കരയില്‍ ആശ്ചര്യത്തോടെ നോക്കിനില്‍ക്കുന്ന, വീഴാതെ നടക്കാന്‍ , ഈ ബൂലോകത്ത് പിച്ച വെക്കുവാന്‍ ശ്രമിക്കുന്ന എനിക്ക് അതിയായ ഒരു മോഹം (വെറുതേ ആവുമോ॥ എന്തോ? ) യൂ-ഏ-ഈ യിലേയും ബാംഗ്ലൂരിലെയും ബൂലോക മീറ്റും, ചാറ്റും പോലെ ഇവിടെ കുവൈത്തിലും ഒരു ക്യു8-ബ്ലോഗര്‍മാര്‍ക്ക് ഒന്ന് മീറ്റിയാല്‍ എന്താ എന്ന്... നടക്കുമോ?? അതിനായി ബൂലോകത്തിലെ ഇവിടുത്തെ പോസ്റ്റന്മാര്‍ ആരെങ്കിലും ഒന്ന് മുന്‍ കൈ എടുത്താല്‍ ! ! - നമുക്കും ഒന്ന് ശ്രമിച്ചൂടെ?

സമാന ചിന്താഗതിക്കാര്‍ ഇതേക്കുറിച്ച് കൂലങ്കശമായി ചിന്തിക്കാന്‍ താല്പര്യപ്പെടുന്നു॥ അല്ല അപേക്ഷിക്കുന്നു ഇനി ആരെങ്കിലും ഇതിനായി മുന്നോട്ട് വന്നില്ലെങ്കില്‍ ഞാന്‍ ഒരു ശ്രമം നടത്തുന്നതില്‍ അഭിപ്രായ വ്യത്യാസം ആര്‍ക്കെങ്കിലും ഉണ്ടാവുമോ എന്തോ?

ബ്ലോഗ് ഗുരുക്കന്മാരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ അഭ്യര്‍ഥിക്കുന്നു,

വിരോധമില്ലെങ്കില്‍ ഈ ബ്ലോഗില്‍ കമന്‍റ്റിടുകയോ sameerthikkodi@gmail.com എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുവാനോ താല്പര്യപ്പെടുന്നു

എന്ന്, വിനീതരില്‍ വിനീതനായ നിങ്ങളാരും അറിയാത്ത, നിങ്ങളെ എല്ലാവരെയും അറിയുന്ന ഈ വിനീതന്‍।

കുവൈത്തിലെ ബൂലോകം

Monday, August 13, 2007

നരകത്തിലേക്കുള്ള യാത്ര...

ഹുര്‍ ര്‍ റേ... ഹുര്‍ ര്‍ റേ...
എനിക്ക് കുവൈത്തിലേക്ക് വിസ കിട്ടി. ജീവിതത്തില്‍ എന്തൊക്കെയോ നേടിയ പ്രതീതിയായിരുന്നു അന്ന്. കുവൈത്തില്‍ നിന്ന് ലീവിന് നാട്ടിലെത്തിയ ചിലരെ കണ്ട് ഉപദേശം തേടാന്‍ ഉദ്ദേശിച്ച് എന്റെ സുഹ്രുത്ത് ലത്തീഫിന്റെ അടുത്തെത്തി.
ഡാ.. ലത്തീഫെ.. എനിക്ക് കുവൈത്തിലേക്ക് വിസ കിട്ടി ഇന്നലെ. അവന്റെ ചോദ്യം ഇതായിരുന്നു: ശൂണോ അതോ ഖാദിമോ?
ങ്ഹേ.. അതെന്താ? ഞാന്‍ മനസ്സിലാവാതെ ചോദിച്ചു.ങ്ഹൂം.. അങ്ങിനെയുണ്ട് അവിടെ.. .. (പിന്നെ ഒരു അര മണിക്കൂര്‍ അവന്റെ ക്ലാസ്സ് ആയിരുന്നു.)
എനിക്ക് ആധിയായി... പടച്ചോനെ॥ പത്തെഴുപത്തയ്യായിരം ചെലവാക്കി ഇങ്ങനെ ഒരു വിസയാണൊ ഞാന്‍ വാങ്ങിയേ? എന്തായാലും അത് ഒന്ന് അറബി അറിയുന്ന വല്ലോരേം കാണിക്കുക തന്നെ॥ നേരെ വിസയുമായി ഞാന്‍ പഠിച്ച മദ്രസ്സയിലേക്ക്। റസാക്കുസ്താദ് പറഞ്ഞു; ഇത് ഖാദിം വിസയല്ല നിന്റെ ജോലി ഡ്രൈവര്‍ ആണ്। ഹാവൂ‍.. സമാധാനമായി. പിറ്റേന്ന് തിരികെ ലത്തീഫിന്റെ അടുത്ത്; ഡാ.. ഇതു ഖാദിം വിസയല്ല എന്ന് ഉസ്താദ് പറഞ്ഞു.

മൂപ്പര് പറഞ്ഞ നോക്കണ്ട.. അവിടെ രണ്ട് തരം വിസ മാത്രമേ ഉള്ളൂ‍.. നിന്റേത് ചിലപ്പോള്‍ വീട്ടു ഡ്രൈവര്‍ ആയിരിക്കും..
എന്തോ ആവട്ടെ... പോകുക തന്നെ...

അങ്ങിനെ ആ ദിവസം വന്നെത്തി 2000 ജൂലായ് മാസം 19। ഒരു സധാരണ പ്രഭാതം। ഞാന്‍ തിക്കോടി മെട്രൊപോളിറ്റന്‍ സിറ്റിയില്‍ നിന്നും ബോംബേയി (സോറി - മുംബൈ) ലേക്ക് അക്ബര്‍ ട്രാവത്സിന്റെ ബസ്സില്‍ മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി സഞ്ചരിക്കുന്നു। ഒപ്പം നാട്ടിലെ ഒരു കുടുംബ സുഹ്രുത്തും ട്രാവല്‍ ഏജന്റും ഗായകനും ഒക്കെയായ സുബൈര്‍ക്കയും. എന്തിനാ കോഴിക്കോട് എയര്‍പോര്‍ട്ട് അടുത്തുള്ളപ്പോള്‍ മുംബൈയില്‍ പോയതെന്നാവും - കാരണം കോഴിക്കോട്ടെ ചവിട്ടിക്കയറ്റത്തിന് ഊക്ക് പോര എന്നാണ് സുബൈര്‍ക്ക പറഞ്ഞത്. ഇമിഗ്രേഷന്‍ ശരിയാക്കാന്‍ 3500 രൂപയും കൊടുത്തത് അങ്ങ് മുംബൈയില്‍ നിന്ന് ചവിട്ടിക്കയറ്റാനാ എന്തു തന്നെയായാലും അന്നു മുംബൈയിലെ പുഷിങ്ങിലെ ഉന്തിത്തള്ളില്‍ എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ഒരു വിധം കയറിപ്പറ്റി.

കുവൈത്തിലേക്ക് നാലര മണീക്കൂര്‍ യാത്ര.. സഹയാത്രികരില്‍ മലയാളികള്‍ കുറവ്. ഏതാനും ചില കാസര്‍കോട്ടുകാര്‍ ഉണ്ടായിരുന്നു ആ വിമാനത്തില്‍. ആദ്യമായി വിമാനത്തില്‍ കയറിയതിന്റെ ത്രില്‍, കാണാന്‍ പോകുന്ന (പൊന്നു വിളയുന്ന) മനോഹര-സുന്ദര-ശ്യാമ-കോമള ഗള്‍ഫിന്റെ സ്വര്‍ഗ്ഗം സ്വപ്നം കണ്ട് അല്പം മയങ്ങിപ്പോയി. സമയം എന്റെ വാച്ചില്‍ പുലര്‍ച്ചെ 1:00 മണി.. കൂട്ടിയും കിഴിച്ചും നോക്കിയപ്പോള്‍ ഇവിടെ (കുവൈത്തില്‍) രാത്രി 10:30 - അതോടെ ഒരു അനൌണ്‍സ്മെന്റ് - ലോക്കല്‍ ടൈം രാത്രി 10:30 (എന്റെ കാല്‍ക്കുലേഷനില്‍ എനിക്ക് അഭിമാനം തോന്നി) താപനില 45 ഡിഗ്രീ... (ഒരു മുട്ടയെ ഓമ്ലെറ്റാക്കാ‍ന്‍ വേണ്ട മിനിമം ചൂട്)
അങ്ങിനെ വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്തു. ഞാന്‍ കുവൈത്തിന്റെ രാത്രിക്കാഴ്ചകളില്‍ മതിമറന്നിരിക്കുകയായിരുന്നു... അപ്പോഴതാ ഒരു ശബ്ദം ഉറക്കെ - അതും മലയാളത്തില്‍ തന്നെ... “ങാ.. എല്ലാരും എറങ്ങിക്കോളീന്‍... നരകം എത്തി മക്കളേ..” ഞാന്‍ ഒന്നു തിരിഞ്ഞു നോക്കി.. പുതുതായി വരുന്ന എന്നെപ്പോലുള്ള ചിലരില്‍ അതിയായ ആശങ്കയും ഒരുതരം ഭയപ്പാ‍ടും.. ശരിയായിരിക്കുമോ.. ഇതു ഒരു നരകം തന്നെയോ?
ഒരു വിധം ഫ്ലൈറ്റിറങ്ങി മുന്‍പേ നടക്കുന്നവരുടെ പിന്നാലെ നടന്നു.. ഒരു വലിയ ക്യൂവില്‍ എത്തിപ്പെട്ടു. ഇമിഗ്രേഷന്‍ ചെക്ക്-പോയന്റ്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം കൌണ്ടര്‍. ബാക്കിയുള്ളവ ഫ്രീ... എന്റെ പൌരബോധം ഉണര്‍ന്നു.. ഫ്രീയായിരുന്ന ഒരു കൌണ്ടറില്‍ ഞാന്‍ എന്റെ പാസ്സ്പോര്‍ട്ട്, വിസ എന്നിവ കാട്ടി. പിന്നില്‍ നിന്ന് ഒരു അടിയായിരുന്നു എന്നെ എതിരേറ്റത്. തിരിഞ്ഞു നോക്കിയപ്പോള്‍ അറബിയില്‍ പുളിച്ച (അണ്‍ഫ്രോസണ്‍) അറബി സാഹിത്യം ഒരു പോലീസുകാരന്‍ അലക്കുന്നു. അതില്‍ ചില വാക്കുകള്‍ (ചെറുപ്പത്തില്‍ മദ്രസ്സയില്‍ പഠിപ്പിച്ച) എനിക്ക് മനസ്സിലായി. കല്‍ബ്, ഹയവാന്‍.. എന്നീ സുന്ദര പദങ്ങള്‍.. എന്നെ കോളറക്ക് തൂക്കി ഏറ്റവും പിന്നില്‍ കൊണ്ട് പോയി നിര്‍ത്തി. ഞാന്‍ ചെയ്ത മഹാപരാധം മനസ്സിലാവാതെ തല താഴ്ത്തി നിന്നു. മറ്റുള്ളവരുടെ സഹതാപത്തോടെയുള്ള നോട്ടം എന്നെ കരയിച്ചു. അതോടെ നേരത്തെ പറഞ്ഞ നരകത്തിലേക്കുള്ള ആദ്യത്തെ അഭിമുഖം ഞാന്‍ വിജയകരമായി പൂര്‍ത്തിയാക്കി.
(തുടരും....)

Sunday, August 12, 2007

വീതം വെക്കല്‍ (തറവാട്)

ഇത് ഒരു സംഭവ കഥ:
കോടിക്കല്‍: തിക്കോടി ഗ്രാമപ്പഞ്ചായത്തിന്റ്റെ തീരദേശ അതിര്‍ത്തി. അവിടെ അറബിക്കടലിനോട് ചേര്‍ന്നു കിടക്കുന്ന വന്മുകം കോടിക്കല്‍
യു പി സ്കൂള്‍ - ഞാന്‍ പഠിച്ചു (?) വളര്‍ന്ന വിദ്യാലയം - ഒരു പാട് മഹാന്മാരെ ഒന്നും (പേരെടുത്ത് പറയാന്‍ മാത്രം) സംഭാവന
ചെയ്യാന്‍ എന്തു കൊണ്ടോ ഇതിനു സാധിച്ചില്ല,
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന (അതു പണ്ട്) ഈ പ്രദേശത്ത് അറബിക്കടല്‍ ഒരു പ്രധാന സാമ്പത്തിക സ്രോതസ്സ് ആണ്. അതു
കൊണ്ട് തന്നെ മീന്‍ കച്ചവട മുതലാളില്‍മാരും ദല്ലാല്‍ മാരും (ചെറുതും വലുതും) ആവശ്യത്തിന് സുലഭം. അവരില്‍ ചിലര്‍ തന്നെയാണ്
നാട്ടിലെ നാട്ടു കാരണവന്മാര്‍. അവരില്‍ പ്രധാനിയാണ് അന്ത്രുമാന്‍ ഹാജി (പേരുമാറ്റിയിട്ടുണ്ട് ട്ടോ).
ഇന്ന് പേരു കേട്ട (അംഗങ്ങളുടെ കയ്യിലിരിപ്പ് കൊണ്ട്) ഒരു തറവാട്ടിലെ ഒരു പ്രശ്നം പരിഹരിക്കാന്‍ വേണ്ടിയാണ് മേല്‍പ്പറഞ്ഞ
ഹാജിയാര്‍ സന്നിഹിതനായത്. പ്രശ്നം കുടുംബ നാഥനും സഹോദരങ്ങളും തമ്മില്‍ കുടുംബ വഴക്ക്. നമുക്ക് ആ ചര്‍ച്ച നടക്കുന്ന സ്ഥലത്ത്
ഒന്നു എത്തി നോക്കാം:
ഹാജിയാര്‍: എന്താ ഇത് പോക്കര്‍ക്കാ.... നിങ്ങളുടെ ഈ കുടുംബ പ്രശ്നം കാരണം വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണല്ലോ?
പോക്കര്‍ക്ക: എന്തു ചെയ്യാനാ ഹാജിയാരേ... എന്റ്റെ മക്കളും ഞാനും തമ്മില്‍ ഒരുമിച്ച് ഈ വീട്ടില്‍ ഇനി കഴിയാ‍മ്പറ്റൂന്ന് തോന്നുന്നില്ല.
ഹാജി: എന്തുപറ്റി ഷുക്കൂറേ? (മൂത്ത മകന്‍)എന്താ ഈ കേള്‍ക്കുന്നേ?
ഷുക്കൂര്‍: എന്തു പറ്റാന്‍ - അല്ല ! ഹാജിയാര്‍ പറയ്... ഏതെങ്കിലും ഒരു ബാപ്പ മോനെ “നായിന്റെ മോനെ” എന്നു വിളിക്ക്യൊ?
ഹാജി: അതെന്തു ചോദ്യാ ഷുക്കൂറേ... അങ്ങിനെ ഏതെങ്കിലും ബാപ്പ സ്വന്തം മോനെ വിളിക്ക്യൊ.. അതു തെറ്റല്ലേ?
ഷുക്കൂ: അതു തന്ന്യാ എനിക്കും പറയാനുള്ളത്.. എന്നാല്‍ ഇങ്ങക്ക് കേള്‍ക്കണോ... എന്റെ ബാപ്പയായ “ഈ നായിന്റെ മോന്‍” അങ്ങിനെ എന്നെ വിളിച്ചു, ഇങ്ങള് വിശ്വസിക്ക്വോ..
ഹാജി: പോട്ടെ .. ഇനി നിങ്ങള്‍ അതിന്റെ പേരില്‍ ഇനി പ്രശ്നങ്ങള്‍ ഒന്നൂണ്ടാക്കണ്ട.. ഇത് ഇവിടെ തീര്‍ക്കാം.. ഇനി നമുക്ക് ഇതിനൊരു പരിഹാരം കാണണ്ടേ?
ഷുക്കൂ: എനിക്ക് ഒരു അഭിപ്രായ വെത്യാസവുമില്ല.. നിങ്ങള്‍ പറഞ്ഞാ എന്‍ ക്ക് സമ്മതാ... എനിക്ക് എന്റെ ഭാഗം കിട്ടിയാല്‍ മതി.
ഹാജി: അതിപ്പോ നിന്റെ ഉപ്പയും ഉമ്മയും ജീവിച്ചിരിപ്പുള്ളപ്പൊ.. എങ്ങന്യാ ഷുക്കൂറേ?
ഷു: അതൊന്നും ഇപ്പൊ എനിക്കറ്യേണ്ട... എനിക്ക് ഒരു കല്ല് മാത്രം മതി.. അതു നിങ്ങള്‍ എനിക്ക് വാങ്ങിത്തര്വൊ?
ഹാജി: അതെന്താ ഷുക്കൂറെ...നിനക്ക് ഒരു കല്ല് മതിയെങ്കില്‍ അതിനിപ്പോ ആര്‍ക്കാ എതിര്‍പ്പ്? ഞാന്‍ തരാലോ ഒന്ന്. നീ എന്റെ പറമ്പീന്ന് എടുത്തൊ.. അതോടെ ഇതൊന്നവസാനിച്ചാല്‍ മതി..
ഷു: ങാ.. അങിനെ ഏതെങ്കിലും ഒരു കല്ല് മാത്രം പോരാ.. എനിക്ക് ഈ വീട്ടിന്റെ തറ കെട്ടിയ ഒരു കല്ല്.. അതു മാത്രം മതി.
അതു കേട്ട് ഹാജിയാര്‍ എന്തു മറുപടി പറയണമെന്ന് അറിയാതെ എഴുന്നേറ്റ് നടന്നു...

പ്രോത്സാഹനങ്ങള്‍

അതെ ഞാന്‍ ആദ്യമായി ഒരു പോസ്റ്റ് കാച്ചി... ചുമ്മാ ഒരു ട്രയല്‍... എനിക്കും കിട്ടി മൂന്ന് കമന്റുകള്‍... ഹാ॥ ഞാന്‍ ധന്യനായി... അങ്ങിനെ ഞമ്മളെയും ഈ ബൂലോകത്ത് ചിലര്‍ തിരിച്ചറിഞ്ഞു। പ്രോത്സാഹിപ്പിച്ചു। നന്ദി, ഒരു പാട് നന്ദി................

ജീവിതത്തില്‍ ഒരു പാട് സ്വപ്നങ്ങള്‍ കണ്ടെങ്കിലും, അത് ഈ ബൂലോകത്തില്‍ ഇട്ട് കാച്ചാന്‍ മാത്രം സംഗീത സാന്ദ്രമല്ലാത്തതിനാലും, അനുഭവങ്ങളില്‍ പാളിച്ചകള്‍ കുറവായിരുന്നതിനാലും (കളവാണോ എന്നു സംശയിച്ചാല്‍ തെറ്റല്ല॥ ട്ടോ) പിന്നെ അതു അവതരിപ്പിക്കാന്‍ ഉള്ള കഴിവ് ഞമ്മക്ക് ഇല്ലാത്തതിനാലും.......... തല്‍ക്കാലം ഒരു സാഹസത്തിനു മുതിരുന്നില്ല; എന്നു വെച്ച് ഒരിക്കലും ഉണ്ടാവില്ല എന്നൊട്ട് കരുതുകേം വേണ്ട। എനിക്കും ഒരു ദിവസം വരും.... കാത്തിരുന്നു കാണുക..... പ്രതീക്ഷിക്കുക....

Wednesday, August 8, 2007

ഒരു ട്രയല്‍

ഒന്നു റ്റെസ്റ്റ് ചെയ്തു നോക്കട്ടെ‌ - - >>> ആദ്യം

ഒരു പാട് കാലമായി ഒരു ബ്ലോഗ് ഒണ്ടാക്കി വെച്ചിട്ട് , പലരുടെയും വായിച്ച് രസിച്ചു, എഴുതണമെന്ന് പലപ്പോഴും ആലോചിക്കും - പഷെ നമ്മക്കെവിടെ നേരം എന്നാല്‍ ഇനി അങ്ങിനെ സമയം കിട്ടുന്നതും നോക്കിയിരുന്നാല്‍ ഒരുത്തനെങ്കിലും ഈയുള്ളവനെ വായിക്കണമെന്ന ആഗ്രഹം നടക്കാതെ പൊവില്ലെ? അതു കൊണ്ട് ഈ എഴുതിയത് ഒന്ന് പോസ്റ്റി നോക്കട്ടെ.... പിച്ച വെക്കാന്‍ ആരേലും സഹായിച്ചാല്‍ ഒരു കൈ സഹായിച്ചാല്‍ അവരെ ഗുരുവാക്കുന്ന കാര്യം ഗൌരവമാ‍യി ആലോശിക്കാം...