Monday, September 3, 2007

കുവൈത്തിലെ ബൂലോകം

ബൂലോകമാകുന്ന അനന്ത സാഗരത്തിന്‍റ്റെ ഒരു കരയില്‍ ആശ്ചര്യത്തോടെ നോക്കിനില്‍ക്കുന്ന, വീഴാതെ നടക്കാന്‍ , ഈ ബൂലോകത്ത് പിച്ച വെക്കുവാന്‍ ശ്രമിക്കുന്ന എനിക്ക് അതിയായ ഒരു മോഹം (വെറുതേ ആവുമോ॥ എന്തോ? ) യൂ-ഏ-ഈ യിലേയും ബാംഗ്ലൂരിലെയും ബൂലോക മീറ്റും, ചാറ്റും പോലെ ഇവിടെ കുവൈത്തിലും ഒരു ക്യു8-ബ്ലോഗര്‍മാര്‍ക്ക് ഒന്ന് മീറ്റിയാല്‍ എന്താ എന്ന്... നടക്കുമോ?? അതിനായി ബൂലോകത്തിലെ ഇവിടുത്തെ പോസ്റ്റന്മാര്‍ ആരെങ്കിലും ഒന്ന് മുന്‍ കൈ എടുത്താല്‍ ! ! - നമുക്കും ഒന്ന് ശ്രമിച്ചൂടെ?

സമാന ചിന്താഗതിക്കാര്‍ ഇതേക്കുറിച്ച് കൂലങ്കശമായി ചിന്തിക്കാന്‍ താല്പര്യപ്പെടുന്നു॥ അല്ല അപേക്ഷിക്കുന്നു ഇനി ആരെങ്കിലും ഇതിനായി മുന്നോട്ട് വന്നില്ലെങ്കില്‍ ഞാന്‍ ഒരു ശ്രമം നടത്തുന്നതില്‍ അഭിപ്രായ വ്യത്യാസം ആര്‍ക്കെങ്കിലും ഉണ്ടാവുമോ എന്തോ?

ബ്ലോഗ് ഗുരുക്കന്മാരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ അഭ്യര്‍ഥിക്കുന്നു,

വിരോധമില്ലെങ്കില്‍ ഈ ബ്ലോഗില്‍ കമന്‍റ്റിടുകയോ sameerthikkodi@gmail.com എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുവാനോ താല്പര്യപ്പെടുന്നു

എന്ന്, വിനീതരില്‍ വിനീതനായ നിങ്ങളാരും അറിയാത്ത, നിങ്ങളെ എല്ലാവരെയും അറിയുന്ന ഈ വിനീതന്‍।

3 comments:

മന്‍സുര്‍ said...

പ്രിയ സ്നേഹിത
നല്ല ഒരു സംരംഭത്തിന്‌ താങ്കല്‍ കാണികുന്ന ഈ തല്‍പര്യം
തീര്‍ച്ചയായും ഒരു നല്ല വിജയമായി തീരട്ടെ എന്ന പ്രാര്‍ത്ഥനയോടെ........

നന്‍മകള്‍ നേരുന്നു...


അഭിനന്ദനങ്ങള്‍


സസ്നേഹം
മന്‍സൂര്‍,നിലംബൂര്‍

ശ്രീ said...

ആശംസകള്‍‌!

asdfasdf asfdasdf said...

ആശംസകള്‍
കുവൈറ്റില്‍ ഒരു ബ്ലോഗ് സിന്‍ഡിക്കേറ്റ് നമുക്കും ഉണ്ടാക്കാം.