Wednesday, January 26, 2011

ലാല്‍ ചൌക്കും ഏകതാ യാത്രയും


ദേശീയ പതാക ഇന്ത്യയിലെ എല്ലാ മുക്കിലും മൂലയിലും ഉയരട്ടെ.. അത് കാലാ കാലങ്ങളായി ഇന്ത്യയില്‍ നടക്കുന്നു . കാശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകം തന്നെ. പിന്നെ എന്ത് കൊണ്ട് അവിടെ പതാക ഉയര്ത്തിക്കൂടാ ?? അങ്ങിനെയെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമായിഅതിനു വേണ്ടി ഇറങ്ങിപ്പുരപ്പെടാണോ ?

 കാശ്മീര്‍ ഭരിക്കുന്ന സര്‍ക്കാര്‍ സ്വാതന്ത്ര്യ - റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ നടത്താറില്ലേ ? ഈ പറയപ്പെട്ട ലാല്‍ ചൌകില്‍ മുന്‍പും ഇത് പോലെ ആരൊക്കെയോ അതിനു ശ്രമിച്ചിട്ടില്ലേ ? അതിന്റെ ചരിത്രം എന്തായിരുന്നു . കഴിഞ്ഞ ഒരു വ്യാഴ വട്ട ക്കാലത്തോളം ദേശസ്നേഹം കാശ്മീരില്‍ എത്തിക്കാന്‍ പതാകയും ഏന്തി പോകാതിരുന്നതില്‍ നിന്നും നിലവില്‍ അത്തരം ഒരു ശ്രമത്തിനു പിന്നില്‍ ഉള്ള രാഷ്ട്രീയ ലക്‌ഷ്യം  എന്താണ്  ? രാജ്യത്തിന്റെ ഏകത ആഗ്രഹിക്കുന്ന ഇക്കൂട്ടര്‍ ആറു വര്ഷം ഭരിച്ച സമയത്ത് കാശ്മീരില്‍ അത്തരം ഒരു ശ്രമം ഔദ്യോഗികമായി നടത്തിയതായി അറിവില്ല . കാശ്മീരില്‍ ഈയിടെ നിലനില്‍ക്കുന്ന fragile സമാധാനം നിലനിര്‍ത്താന്‍ ഇത്തരം ഒരു ശ്രമം ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് നമുക്ക് മനസ്സിലാക്കാം .. കാരണം ആഗ്രഹം എന്തൊക്കെ ആണെങ്കിലും കശ്മീരിലെ ഒരു വിഭാഗം (അറിയില്ല ) ഇന്ത്യാ രാജ്യത്തിന്റെ അധീനതയില്‍ നിന്നും സ്വതന്ത്രമാകണം എന്ന് വാദിക്കുന്ന; നിലനില്‍ക്കുന്നു എന്നതാണ് സത്യം . അവര്‍ക്ക് ആളെ കൂട്ടാന്‍ ഒരു പ്രചോദനം അറിഞ്ഞോ അറിയാതെയോ എക്തായത്രികര്‍ ശ്രമിക്കുന്നു. ഇതോടൊപ്പം നിധിന്‍ ഗഡ് കരി കഴിഞ്ഞ ആഴ്ച നടത്തിയ ചൈനീസ് സന്ദര്‍ശനം കൂട്ടി വായിക്കുമ്പോള്‍ (!?) എന്തെങ്കിലും അര്‍ഥം ലഭിക്കുന്നുണ്ടോ ? ദേശ സ്നേഹം  പുതിയ തലങ്ങളിലേക്ക് മാറിപ്പോകുന്നുണ്ടോ ?
 അഴിമതിയെ മറികടക്കാന്‍ മറു മരുന്നായി പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കുക ആധുനിക ജനാധിപത്യ രാഷ്ട്രീയത്തിന്റെ ദേശീയ മുഖം ആയി മാറുന്നുവോ ?
HAPPY REPUBLIC DAY

Tuesday, January 11, 2011

മുട്ടനാടുകളും ചെന്നായയും




കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരളത്തിലെ ഒരു വാര്‍ത്താ മാധ്യമത്തില്‍ വന്ന ന്യൂസ് ആണ് മുകളില്‍ ... കേരളത്തിലെ പ്രബല മത സംഘടനകളായ സുന്നി (രണ്ടു വിഭാഗം ) മുജാഹിദ് (രണ്ടു വിഭാഗം ) തമ്മില്‍ നിലനിര്‍ത്തേണ്ട ഭിന്നിപ്പും അകല്‍ച്ചയും സന്തോഷിപ്പിക്കുന്ന ഒരു വിഭാഗത്തിന്റെ ആഘോഷത്തിന്റെ വിവരണം. അതിനിടക്ക് മരുന്നില്‍ ചേര്‍ക്കാന്‍ മുസ്‌ലിം ലീഗ് ഇവിടെ രണ്ടിലും കക്ഷിയാകുന്നുമുണ്ട് . അപ്പോള്‍ ഇതൊന്നു ജോറാക്കിയാല്‍ ഒരു വെടിക്ക് പല പക്ഷികള്‍ എന്ന നിലയില്‍ ഇനിയുള്ള കാലം നമ്മുടെ "ജനകീയ പാര്‍ട്ടി" യുടെ വസന്ത കാലം തന്നെ. 


ഈ വാര്‍ത്ത‍ സംഭവങ്ങള്‍ സത്യാ സന്ധമായി  ജനങ്ങളില്‍ എത്തിക്കുക എന്ന മാധ്യമ ധര്‍മം കൊണ്ട് ഉണ്ടായതാണെന്ന് നമുക്ക് വിശ്വസിക്കാമോ ? ജമാ അത്തും , മാധ്യമവും ഈ പണി അവരുടെ ആജന്മ വാസന എന്ന പോലെ പതിറ്റാണ്ടുകളായി തുടര്‍ന്ന് വരുന്നതാണ് ... പൊതുജനങ്ങളില്‍ ഒരു ചെറിയ സ്വാധീനവും ഇന്നോളം ലഭിച്ചിട്ടില്ലാത്ത അവരുടെ നവ ലിബറല്‍ സോഷ്യലിസ്റ്റ്‌ ജനകീയ മുന്നണിയുടെ ഇമ്മിണി ബല്യ പരാജയം ഏല്‍പ്പിച്ച ആഘാതം അവരെ വിടാതെ പിന്തുടരുന്നു എന്നതില്‍ കവിഞ്ഞു മുകളിലത്തെ വാര്‍ത്ത ഒരു പ്രാധാന്യവും അര്‍ഹിക്കുന്നില്ല . 


കാര്യത്തിലേക്ക് വരാം ... ആദ്യം മുജാഹിദു വിഭാഗത്തിന്റെ (വിദ്യാര്‍ഥി ) സമ്മേളനം സചിത്രം റിപ്പോര്‍ട്ട്‌ ചെയ്തു  അതോടൊപ്പം വിമത (?) വിഭാഗം നടത്തിവരുന്ന കാമ്പയിന്‍ പരിപാടികള്‍ അണികളെ നിലനിര്‍ത്തുവാന്‍ എന്ന സ്വന്തം (ജമാ അത്ത് ) മിടുക്ക് എടുത്തു പ്രയോഗിച്ച അടവാണെന്ന് അവര്‍ക്ക് തോന്നിയാല്‍ സഹതപിക്കാം. പെട്ടെന്ന് തട്ടിക്കൂട്ടിയ ആ പരിപാടികള്‍ (വാര്‍ത്ത ശ്രദ്ധിക്കുക ) കേരള മുസ്ലിംകള്‍ക്കിടയില്‍ അഥവാ മുജാഹിദു വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പരം പങ്കെടുക്കുവാനുള്ള അവസരങ്ങള്‍ നശിപ്പിച്ചു എന്നതില്‍ നിന്നുണ്ടായ സമുദായ സ്നേഹം വല്ലാതെ അമ്പരിപ്പിക്കുന്നു. മാത്രമല്ല മുസ്‌ലിം ലീഗ് നേതാക്കള്‍ ഇതിനിടയില്‍ ഒരു കണ്ണിയായി നിന്ന് അവരുടെ സാമുദായിക രാഷ്ട്രീയം ഉറപ്പിക്കുന്നതില്‍ വിജയിക്കുന്നത് കാണുമ്പോള്‍ നോക്കി നിന്ന് വെള്ളമിറക്കാന്‍ അല്ലാതെ എന്ത് ചെയ്‌വൂ ...ഇത് മുജാഹിദു കഥ ..


നിര്‍ത്തിയില്ല ... നിയമ സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു. സാമുദായിക ഐക്യം ഒരു പക്ഷെ ഇവിടെ മുസ്‌ലിം ലീഗ് ദൃഡമാക്കാന്‍ ശ്രമിച്ചാല്‍ ജന്മ ലക്‌ഷ്യം ഇനി പാതാളത്തില്‍ ഒളിക്കുക എന്നതിലേക്ക് ചുരുക്കേണ്ടി വരും എന്നതിനാല്‍ മലബാറിലെ സുന്നികള്‍ക്കിടയില്‍ (കാന്തപുരം )  നിലനില്‍ക്കുന്ന ലീഗ് വിരോധം ഒന്ന് എണ്ണ ഒഴിച്ച് വെക്കുക; വേണ്ടുമ്പോള്‍ കത്തിക്കാം എന്ന രീതി മറ്റൊരു വാര്‍ത്തയിലൂടെ ലക്‌ഷ്യം വെക്കുന്നു. ഈ കെ വിഭാഗം രൂപീകരണ കാലം മുതല്‍ ലീഗിനെ അനുകൂലിച്ചും അനുഭാവിച്ചും തന്നെയാണ് നിലനിന്നിട്ടുള്ളത് . അരിവാള്‍ സുന്നികള്‍ എന്ന് അറിയപ്പെട്ടിരുന്ന എ പി വിഭാഗം വിശ്വസിച്ചു വോട്ട് കൊടുത്ത ഭരണ വര്‍ഗ്ഗ ഇടതു വിഭാഗം കടുത്ത മത നീരാസ കാഴ്ചപ്പാടുകള്‍ എടുത്തപ്പോള്‍ അതിനെ എതിര്‍ത്തുകൊണ്ട് മുസ്‌ലിം ഐക്യവേദിയില്‍ സജീവമായി പങ്കെടുത്തപ്പോള്‍ ദഹിക്കാത്ത ജമാ അത്ത് പിന്നീട് അത്തരം കൂട്ടായ്മകളെ അംഗീകരിക്കാതെ കഷായം എന്നും  ചിലപ്പോള്‍ "കാളകൂടം " എന്നുമൊക്കെ വിളിച്ചാല്‍ ; ക്ഷണിക്കാത്ത  കല്യാണം കൂടാന്‍ കഴിയാഞ്ഞതിലുള്ള ജാള്യത എന്നതില്‍ കവിഞ്ഞു ഒരു "പുല്ലുമില്ല " 


മുസ്‌ലിം ലീഗിനെ രാഷ്ട്രീയമായി സാമുദായിക സംഘടനകള്‍ക്കിടയില്‍ താഴ്ത്തിക്കെട്ടുവാനുള്ള പാഴ് ശ്രമം മുന്‍പെന്നത്തെയും പോലെ ഇവിടെയും അവര്‍ "ഭംഗിയായി" ചെയ്യുന്നു ... മുട്ടനാടുകളെ എഴുതിയും പറഞ്ഞും തമ്മില്‍ തല്ലിക്കാന്‍ ശ്രമം നടത്തി; എങ്ങാനും അടികൂടിയാല്‍ ലഭിക്കാവുന്ന അധികാര സാധ്യത നക്കിക്കുടിക്കാന്‍  അടുത്ത് കൂടുന്ന ചെന്നായയുടെ റോള്‍ ഇവര്‍ക്ക് നന്നായി ചേരുന്നു എന്നത് സത്യം