Tuesday, December 28, 2010

ഇനി എന്തൊക്കെ കാണണം !

അഴിമതിയും അരാജകത്വവും നാടുവാഴുമ്പോള്‍ തടയിടേണ്ട നിയമവും  അതിനെ കയ്യാളുന്നവര്‍ ഏതു വിധത്തില്‍ കൈകാര്യം ചെയ്യുന്നു എന്നുള്ള ചില പരോക്ഷ സൂചനകള്‍ ഈയിടെ മാധ്യമങ്ങളില്‍ വന്നു തുടങ്ങി.


നാമൊക്കെ മലയാളികള്‍ എന്ന നിലയില്‍ അഭിമാനിച്ച - ഇന്ത്യന്‍ നീതി പീഠത്തിന്റെ ഉന്നതിയില്‍ ഒരു മലയാളി അതും ഒരു താഴ്ന്ന ജാതിക്കാരന്‍ - സുപ്രീം കോടതി ചീഫ് ജസ്റ്റിസ്  നിയമിതനായ ദിവസം. ബാലകൃഷ്ണന്‍ യുഗം എന്ന് ചിലരൊക്കെ അതിനെ വിശേഷിപ്പിച്ചതും നമുക്ക് അഭിമാനത്തിന് വകയായി. സ്വത്തുവിവരം പരസ്യപ്പെടുത്തുക എന്നതില്‍ നിന്ന് സുപ്രീം കോടതിയും ജഡ്ജിമാരും പുറത്തല്ല; എന്ന തീരുമാനം കൂട്ടായി എടുത്തു കോടതിയുടെ ഔദ്യോഗിക വെബ്‌ സൈറ്റില്‍ പ്രസിധപ്പെടുതിയതും ഈ KGB യുഗത്തില്‍ തന്നെയാണ് . വളരെ പാവപ്പെട്ട ഒരു മനുഷ്യന്‍ എന്ന് അന്നാ വെളിപ്പെടുത്തല്‍ കണ്ടപ്പോള്‍ തോന്നിയിരുന്നു; ഒപ്പം അദ്ദേഹത്തിലുള്ള മതിപ്പും വര്‍ധിച്ചിരുന്നു. (അദ്ദേഹത്തിന് ഈ തീരുമാനത്തോട് വിയിജിപ്പുണ്ടായിരുന്നു എന്ന് ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നു )
പക്ഷെ കാര്യങ്ങളുടെ പുതിയ വശങ്ങള്‍ പുറത്തു വരുന്നത് (സംശയത്തിനു വകയുണ്ട് ) അടുത്തിടെയാണ്; അതും ഏഷ്യാനെറ്റ്‌ ചാനല്‍ അദ്ദേഹത്തിന്റെ മരുമകന്റെ (son-in-low) ചില ഇടപാടുകള്‍ (കേരളം , തമിഴ്നാട് , പിന്നെ വേറെ എവിടെയൊക്കെയോ ) കണ്ടു പിടിച്ചപ്പോഴാണ്.
ഈ സ്വത്തൊക്കെ വാങ്ങികൂട്ടുവാന്‍ (ചാനല്‍ വാര്‍ത്ത ശരിയാണെങ്കില്‍ , ഒപ്പം സ: രാജേഷും ചില നിര്‍ണ്ണായക തെളിവുകള്‍ ഹാജരാക്കാന്‍ വെമ്പി നില്‍ക്കുന്നു ) ഉപയോഗിച്ച സ്വാധീനം അമ്മാവന്റെ (father-in-low) ചന്തിയിലെ തഴംബായിരിക്കും എന്ന കാര്യത്തില്‍ എന്തെങ്കിലും സംശയത്തിന്റെ ആവശ്യമുണ്ടുന്നു തോന്നുന്നില്ല. ഇനി മരുമകന്‍ മാത്രമല്ല മകളുടെയും ഭാര്യയുടെയും ഒക്കെ പേരില്‍ അറിഞ്ഞതും അറിയാത്തതുമായ വേറെയും ചില property  എവിടെയൊക്കെയോ ഉണ്ടെന്നും ഒക്കെ കേള്‍ക്കുന്നു.
ഇതെവിടെ ചെന്ന് നില്‍ക്കും ? ഇന്ത്യന്‍ Judiciary ക്കും പിന്നാമ്പുറത്തു ഇത്തരം ചീഞ്ഞു നാറുന്ന കഥകള്‍ ആണ് ഉള്ളതെങ്കില്‍ പൊതു ജനം എന്ത് കണ്ടിട്ടാണ് നിയമം; നീതി നടപ്പാക്കും എന്ന് വിശ്വസിക്കേണ്ടത്? മുന്കഴിഞ്ഞ 16 ഉന്നത സ്ഥാനീയരില്‍ പകുതി പേരും സംശയത്തിന്റെ നിഴലില്‍ ആണെന്ന് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ജനാധിപത്യവും നമ്മുടെ വോട്ടും ഒക്കെ ഇനിയും അഭിമാനമായി കൊണ്ട് നടക്കുന്നത് എത്ര മാത്രം ഭോഷ്കല്ല ?




ഇതിനൊക്കെ ഒരു പരിഹാരം നമുക്ക് നിര്‍ദ്ദേശിക്കാനുണ്ടോ ? നമ്മുടെ intelligence, RAW, CBI  ഒക്കെ എന്താ ചെയ്യുന്നേ ? അവര്‍ക്ക് ബ്യൂരോക്രസിയിലെ ഉന്നതരെ നിരീക്ഷിക്കാന്‍ ചില പാശ്ചാത്യ രാജ്യങ്ങളിലെ പോലെ ചില അധികാരങ്ങള്‍  നല്‍കിയാല്‍ ചിലപ്പോള്‍ എന്തെങ്കിലും ചില ഫലങ്ങള്‍ കണ്ടേക്കാം, അല്ലെങ്കില്‍ നിരീക്ഷണ വലയത്തില്‍ ആണെന്ന തോന്നല്‍ എങ്കിലും ജനിപ്പിക്കാന്‍ സാധ്യമായേക്കും ...


but still and ever I am Proud of My Great India and our Democracy. the great hope of a billion+ ... Jai Hind !