Monday, August 13, 2007

നരകത്തിലേക്കുള്ള യാത്ര...

ഹുര്‍ ര്‍ റേ... ഹുര്‍ ര്‍ റേ...
എനിക്ക് കുവൈത്തിലേക്ക് വിസ കിട്ടി. ജീവിതത്തില്‍ എന്തൊക്കെയോ നേടിയ പ്രതീതിയായിരുന്നു അന്ന്. കുവൈത്തില്‍ നിന്ന് ലീവിന് നാട്ടിലെത്തിയ ചിലരെ കണ്ട് ഉപദേശം തേടാന്‍ ഉദ്ദേശിച്ച് എന്റെ സുഹ്രുത്ത് ലത്തീഫിന്റെ അടുത്തെത്തി.
ഡാ.. ലത്തീഫെ.. എനിക്ക് കുവൈത്തിലേക്ക് വിസ കിട്ടി ഇന്നലെ. അവന്റെ ചോദ്യം ഇതായിരുന്നു: ശൂണോ അതോ ഖാദിമോ?
ങ്ഹേ.. അതെന്താ? ഞാന്‍ മനസ്സിലാവാതെ ചോദിച്ചു.ങ്ഹൂം.. അങ്ങിനെയുണ്ട് അവിടെ.. .. (പിന്നെ ഒരു അര മണിക്കൂര്‍ അവന്റെ ക്ലാസ്സ് ആയിരുന്നു.)
എനിക്ക് ആധിയായി... പടച്ചോനെ॥ പത്തെഴുപത്തയ്യായിരം ചെലവാക്കി ഇങ്ങനെ ഒരു വിസയാണൊ ഞാന്‍ വാങ്ങിയേ? എന്തായാലും അത് ഒന്ന് അറബി അറിയുന്ന വല്ലോരേം കാണിക്കുക തന്നെ॥ നേരെ വിസയുമായി ഞാന്‍ പഠിച്ച മദ്രസ്സയിലേക്ക്। റസാക്കുസ്താദ് പറഞ്ഞു; ഇത് ഖാദിം വിസയല്ല നിന്റെ ജോലി ഡ്രൈവര്‍ ആണ്। ഹാവൂ‍.. സമാധാനമായി. പിറ്റേന്ന് തിരികെ ലത്തീഫിന്റെ അടുത്ത്; ഡാ.. ഇതു ഖാദിം വിസയല്ല എന്ന് ഉസ്താദ് പറഞ്ഞു.

മൂപ്പര് പറഞ്ഞ നോക്കണ്ട.. അവിടെ രണ്ട് തരം വിസ മാത്രമേ ഉള്ളൂ‍.. നിന്റേത് ചിലപ്പോള്‍ വീട്ടു ഡ്രൈവര്‍ ആയിരിക്കും..
എന്തോ ആവട്ടെ... പോകുക തന്നെ...

അങ്ങിനെ ആ ദിവസം വന്നെത്തി 2000 ജൂലായ് മാസം 19। ഒരു സധാരണ പ്രഭാതം। ഞാന്‍ തിക്കോടി മെട്രൊപോളിറ്റന്‍ സിറ്റിയില്‍ നിന്നും ബോംബേയി (സോറി - മുംബൈ) ലേക്ക് അക്ബര്‍ ട്രാവത്സിന്റെ ബസ്സില്‍ മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി സഞ്ചരിക്കുന്നു। ഒപ്പം നാട്ടിലെ ഒരു കുടുംബ സുഹ്രുത്തും ട്രാവല്‍ ഏജന്റും ഗായകനും ഒക്കെയായ സുബൈര്‍ക്കയും. എന്തിനാ കോഴിക്കോട് എയര്‍പോര്‍ട്ട് അടുത്തുള്ളപ്പോള്‍ മുംബൈയില്‍ പോയതെന്നാവും - കാരണം കോഴിക്കോട്ടെ ചവിട്ടിക്കയറ്റത്തിന് ഊക്ക് പോര എന്നാണ് സുബൈര്‍ക്ക പറഞ്ഞത്. ഇമിഗ്രേഷന്‍ ശരിയാക്കാന്‍ 3500 രൂപയും കൊടുത്തത് അങ്ങ് മുംബൈയില്‍ നിന്ന് ചവിട്ടിക്കയറ്റാനാ എന്തു തന്നെയായാലും അന്നു മുംബൈയിലെ പുഷിങ്ങിലെ ഉന്തിത്തള്ളില്‍ എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ഒരു വിധം കയറിപ്പറ്റി.

കുവൈത്തിലേക്ക് നാലര മണീക്കൂര്‍ യാത്ര.. സഹയാത്രികരില്‍ മലയാളികള്‍ കുറവ്. ഏതാനും ചില കാസര്‍കോട്ടുകാര്‍ ഉണ്ടായിരുന്നു ആ വിമാനത്തില്‍. ആദ്യമായി വിമാനത്തില്‍ കയറിയതിന്റെ ത്രില്‍, കാണാന്‍ പോകുന്ന (പൊന്നു വിളയുന്ന) മനോഹര-സുന്ദര-ശ്യാമ-കോമള ഗള്‍ഫിന്റെ സ്വര്‍ഗ്ഗം സ്വപ്നം കണ്ട് അല്പം മയങ്ങിപ്പോയി. സമയം എന്റെ വാച്ചില്‍ പുലര്‍ച്ചെ 1:00 മണി.. കൂട്ടിയും കിഴിച്ചും നോക്കിയപ്പോള്‍ ഇവിടെ (കുവൈത്തില്‍) രാത്രി 10:30 - അതോടെ ഒരു അനൌണ്‍സ്മെന്റ് - ലോക്കല്‍ ടൈം രാത്രി 10:30 (എന്റെ കാല്‍ക്കുലേഷനില്‍ എനിക്ക് അഭിമാനം തോന്നി) താപനില 45 ഡിഗ്രീ... (ഒരു മുട്ടയെ ഓമ്ലെറ്റാക്കാ‍ന്‍ വേണ്ട മിനിമം ചൂട്)
അങ്ങിനെ വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്തു. ഞാന്‍ കുവൈത്തിന്റെ രാത്രിക്കാഴ്ചകളില്‍ മതിമറന്നിരിക്കുകയായിരുന്നു... അപ്പോഴതാ ഒരു ശബ്ദം ഉറക്കെ - അതും മലയാളത്തില്‍ തന്നെ... “ങാ.. എല്ലാരും എറങ്ങിക്കോളീന്‍... നരകം എത്തി മക്കളേ..” ഞാന്‍ ഒന്നു തിരിഞ്ഞു നോക്കി.. പുതുതായി വരുന്ന എന്നെപ്പോലുള്ള ചിലരില്‍ അതിയായ ആശങ്കയും ഒരുതരം ഭയപ്പാ‍ടും.. ശരിയായിരിക്കുമോ.. ഇതു ഒരു നരകം തന്നെയോ?
ഒരു വിധം ഫ്ലൈറ്റിറങ്ങി മുന്‍പേ നടക്കുന്നവരുടെ പിന്നാലെ നടന്നു.. ഒരു വലിയ ക്യൂവില്‍ എത്തിപ്പെട്ടു. ഇമിഗ്രേഷന്‍ ചെക്ക്-പോയന്റ്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം കൌണ്ടര്‍. ബാക്കിയുള്ളവ ഫ്രീ... എന്റെ പൌരബോധം ഉണര്‍ന്നു.. ഫ്രീയായിരുന്ന ഒരു കൌണ്ടറില്‍ ഞാന്‍ എന്റെ പാസ്സ്പോര്‍ട്ട്, വിസ എന്നിവ കാട്ടി. പിന്നില്‍ നിന്ന് ഒരു അടിയായിരുന്നു എന്നെ എതിരേറ്റത്. തിരിഞ്ഞു നോക്കിയപ്പോള്‍ അറബിയില്‍ പുളിച്ച (അണ്‍ഫ്രോസണ്‍) അറബി സാഹിത്യം ഒരു പോലീസുകാരന്‍ അലക്കുന്നു. അതില്‍ ചില വാക്കുകള്‍ (ചെറുപ്പത്തില്‍ മദ്രസ്സയില്‍ പഠിപ്പിച്ച) എനിക്ക് മനസ്സിലായി. കല്‍ബ്, ഹയവാന്‍.. എന്നീ സുന്ദര പദങ്ങള്‍.. എന്നെ കോളറക്ക് തൂക്കി ഏറ്റവും പിന്നില്‍ കൊണ്ട് പോയി നിര്‍ത്തി. ഞാന്‍ ചെയ്ത മഹാപരാധം മനസ്സിലാവാതെ തല താഴ്ത്തി നിന്നു. മറ്റുള്ളവരുടെ സഹതാപത്തോടെയുള്ള നോട്ടം എന്നെ കരയിച്ചു. അതോടെ നേരത്തെ പറഞ്ഞ നരകത്തിലേക്കുള്ള ആദ്യത്തെ അഭിമുഖം ഞാന്‍ വിജയകരമായി പൂര്‍ത്തിയാക്കി.
(തുടരും....)

6 comments:

G.manu said...

aathmakathha thudaroo

$H@dU.... said...

ninte narakathiilekkulla yathra swargathilekkulla yathra avate...thudearuka..

shafi said...

iniyethra 'dooram'........?
oru thirich pokkinue..!!!
'yaathra'yude climax ini ennaaa..??

noufu said...

Kadha kollam...Badayi mix cheyyunnundo ennoru samshayam.Ippozhum Qaadhim visayano atho change chaitho?

thameem said...

dear sameerka......
story is very good, interesting...
adutha baaghathinayi kathirikkunnu..

മിര്‍ഷാദ് said...

ബാക്കികൂടി പോരട്ടെ
...... നന്നായിട്ടുണ്ട്‌