Wednesday, January 26, 2011

ലാല്‍ ചൌക്കും ഏകതാ യാത്രയും


ദേശീയ പതാക ഇന്ത്യയിലെ എല്ലാ മുക്കിലും മൂലയിലും ഉയരട്ടെ.. അത് കാലാ കാലങ്ങളായി ഇന്ത്യയില്‍ നടക്കുന്നു . കാശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകം തന്നെ. പിന്നെ എന്ത് കൊണ്ട് അവിടെ പതാക ഉയര്ത്തിക്കൂടാ ?? അങ്ങിനെയെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമായിഅതിനു വേണ്ടി ഇറങ്ങിപ്പുരപ്പെടാണോ ?

 കാശ്മീര്‍ ഭരിക്കുന്ന സര്‍ക്കാര്‍ സ്വാതന്ത്ര്യ - റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ നടത്താറില്ലേ ? ഈ പറയപ്പെട്ട ലാല്‍ ചൌകില്‍ മുന്‍പും ഇത് പോലെ ആരൊക്കെയോ അതിനു ശ്രമിച്ചിട്ടില്ലേ ? അതിന്റെ ചരിത്രം എന്തായിരുന്നു . കഴിഞ്ഞ ഒരു വ്യാഴ വട്ട ക്കാലത്തോളം ദേശസ്നേഹം കാശ്മീരില്‍ എത്തിക്കാന്‍ പതാകയും ഏന്തി പോകാതിരുന്നതില്‍ നിന്നും നിലവില്‍ അത്തരം ഒരു ശ്രമത്തിനു പിന്നില്‍ ഉള്ള രാഷ്ട്രീയ ലക്‌ഷ്യം  എന്താണ്  ? രാജ്യത്തിന്റെ ഏകത ആഗ്രഹിക്കുന്ന ഇക്കൂട്ടര്‍ ആറു വര്ഷം ഭരിച്ച സമയത്ത് കാശ്മീരില്‍ അത്തരം ഒരു ശ്രമം ഔദ്യോഗികമായി നടത്തിയതായി അറിവില്ല . കാശ്മീരില്‍ ഈയിടെ നിലനില്‍ക്കുന്ന fragile സമാധാനം നിലനിര്‍ത്താന്‍ ഇത്തരം ഒരു ശ്രമം ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് നമുക്ക് മനസ്സിലാക്കാം .. കാരണം ആഗ്രഹം എന്തൊക്കെ ആണെങ്കിലും കശ്മീരിലെ ഒരു വിഭാഗം (അറിയില്ല ) ഇന്ത്യാ രാജ്യത്തിന്റെ അധീനതയില്‍ നിന്നും സ്വതന്ത്രമാകണം എന്ന് വാദിക്കുന്ന; നിലനില്‍ക്കുന്നു എന്നതാണ് സത്യം . അവര്‍ക്ക് ആളെ കൂട്ടാന്‍ ഒരു പ്രചോദനം അറിഞ്ഞോ അറിയാതെയോ എക്തായത്രികര്‍ ശ്രമിക്കുന്നു. ഇതോടൊപ്പം നിധിന്‍ ഗഡ് കരി കഴിഞ്ഞ ആഴ്ച നടത്തിയ ചൈനീസ് സന്ദര്‍ശനം കൂട്ടി വായിക്കുമ്പോള്‍ (!?) എന്തെങ്കിലും അര്‍ഥം ലഭിക്കുന്നുണ്ടോ ? ദേശ സ്നേഹം  പുതിയ തലങ്ങളിലേക്ക് മാറിപ്പോകുന്നുണ്ടോ ?
 അഴിമതിയെ മറികടക്കാന്‍ മറു മരുന്നായി പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കുക ആധുനിക ജനാധിപത്യ രാഷ്ട്രീയത്തിന്റെ ദേശീയ മുഖം ആയി മാറുന്നുവോ ?
HAPPY REPUBLIC DAY

Tuesday, January 11, 2011

മുട്ടനാടുകളും ചെന്നായയും
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരളത്തിലെ ഒരു വാര്‍ത്താ മാധ്യമത്തില്‍ വന്ന ന്യൂസ് ആണ് മുകളില്‍ ... കേരളത്തിലെ പ്രബല മത സംഘടനകളായ സുന്നി (രണ്ടു വിഭാഗം ) മുജാഹിദ് (രണ്ടു വിഭാഗം ) തമ്മില്‍ നിലനിര്‍ത്തേണ്ട ഭിന്നിപ്പും അകല്‍ച്ചയും സന്തോഷിപ്പിക്കുന്ന ഒരു വിഭാഗത്തിന്റെ ആഘോഷത്തിന്റെ വിവരണം. അതിനിടക്ക് മരുന്നില്‍ ചേര്‍ക്കാന്‍ മുസ്‌ലിം ലീഗ് ഇവിടെ രണ്ടിലും കക്ഷിയാകുന്നുമുണ്ട് . അപ്പോള്‍ ഇതൊന്നു ജോറാക്കിയാല്‍ ഒരു വെടിക്ക് പല പക്ഷികള്‍ എന്ന നിലയില്‍ ഇനിയുള്ള കാലം നമ്മുടെ "ജനകീയ പാര്‍ട്ടി" യുടെ വസന്ത കാലം തന്നെ. 


ഈ വാര്‍ത്ത‍ സംഭവങ്ങള്‍ സത്യാ സന്ധമായി  ജനങ്ങളില്‍ എത്തിക്കുക എന്ന മാധ്യമ ധര്‍മം കൊണ്ട് ഉണ്ടായതാണെന്ന് നമുക്ക് വിശ്വസിക്കാമോ ? ജമാ അത്തും , മാധ്യമവും ഈ പണി അവരുടെ ആജന്മ വാസന എന്ന പോലെ പതിറ്റാണ്ടുകളായി തുടര്‍ന്ന് വരുന്നതാണ് ... പൊതുജനങ്ങളില്‍ ഒരു ചെറിയ സ്വാധീനവും ഇന്നോളം ലഭിച്ചിട്ടില്ലാത്ത അവരുടെ നവ ലിബറല്‍ സോഷ്യലിസ്റ്റ്‌ ജനകീയ മുന്നണിയുടെ ഇമ്മിണി ബല്യ പരാജയം ഏല്‍പ്പിച്ച ആഘാതം അവരെ വിടാതെ പിന്തുടരുന്നു എന്നതില്‍ കവിഞ്ഞു മുകളിലത്തെ വാര്‍ത്ത ഒരു പ്രാധാന്യവും അര്‍ഹിക്കുന്നില്ല . 


കാര്യത്തിലേക്ക് വരാം ... ആദ്യം മുജാഹിദു വിഭാഗത്തിന്റെ (വിദ്യാര്‍ഥി ) സമ്മേളനം സചിത്രം റിപ്പോര്‍ട്ട്‌ ചെയ്തു  അതോടൊപ്പം വിമത (?) വിഭാഗം നടത്തിവരുന്ന കാമ്പയിന്‍ പരിപാടികള്‍ അണികളെ നിലനിര്‍ത്തുവാന്‍ എന്ന സ്വന്തം (ജമാ അത്ത് ) മിടുക്ക് എടുത്തു പ്രയോഗിച്ച അടവാണെന്ന് അവര്‍ക്ക് തോന്നിയാല്‍ സഹതപിക്കാം. പെട്ടെന്ന് തട്ടിക്കൂട്ടിയ ആ പരിപാടികള്‍ (വാര്‍ത്ത ശ്രദ്ധിക്കുക ) കേരള മുസ്ലിംകള്‍ക്കിടയില്‍ അഥവാ മുജാഹിദു വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പരം പങ്കെടുക്കുവാനുള്ള അവസരങ്ങള്‍ നശിപ്പിച്ചു എന്നതില്‍ നിന്നുണ്ടായ സമുദായ സ്നേഹം വല്ലാതെ അമ്പരിപ്പിക്കുന്നു. മാത്രമല്ല മുസ്‌ലിം ലീഗ് നേതാക്കള്‍ ഇതിനിടയില്‍ ഒരു കണ്ണിയായി നിന്ന് അവരുടെ സാമുദായിക രാഷ്ട്രീയം ഉറപ്പിക്കുന്നതില്‍ വിജയിക്കുന്നത് കാണുമ്പോള്‍ നോക്കി നിന്ന് വെള്ളമിറക്കാന്‍ അല്ലാതെ എന്ത് ചെയ്‌വൂ ...ഇത് മുജാഹിദു കഥ ..


നിര്‍ത്തിയില്ല ... നിയമ സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു. സാമുദായിക ഐക്യം ഒരു പക്ഷെ ഇവിടെ മുസ്‌ലിം ലീഗ് ദൃഡമാക്കാന്‍ ശ്രമിച്ചാല്‍ ജന്മ ലക്‌ഷ്യം ഇനി പാതാളത്തില്‍ ഒളിക്കുക എന്നതിലേക്ക് ചുരുക്കേണ്ടി വരും എന്നതിനാല്‍ മലബാറിലെ സുന്നികള്‍ക്കിടയില്‍ (കാന്തപുരം )  നിലനില്‍ക്കുന്ന ലീഗ് വിരോധം ഒന്ന് എണ്ണ ഒഴിച്ച് വെക്കുക; വേണ്ടുമ്പോള്‍ കത്തിക്കാം എന്ന രീതി മറ്റൊരു വാര്‍ത്തയിലൂടെ ലക്‌ഷ്യം വെക്കുന്നു. ഈ കെ വിഭാഗം രൂപീകരണ കാലം മുതല്‍ ലീഗിനെ അനുകൂലിച്ചും അനുഭാവിച്ചും തന്നെയാണ് നിലനിന്നിട്ടുള്ളത് . അരിവാള്‍ സുന്നികള്‍ എന്ന് അറിയപ്പെട്ടിരുന്ന എ പി വിഭാഗം വിശ്വസിച്ചു വോട്ട് കൊടുത്ത ഭരണ വര്‍ഗ്ഗ ഇടതു വിഭാഗം കടുത്ത മത നീരാസ കാഴ്ചപ്പാടുകള്‍ എടുത്തപ്പോള്‍ അതിനെ എതിര്‍ത്തുകൊണ്ട് മുസ്‌ലിം ഐക്യവേദിയില്‍ സജീവമായി പങ്കെടുത്തപ്പോള്‍ ദഹിക്കാത്ത ജമാ അത്ത് പിന്നീട് അത്തരം കൂട്ടായ്മകളെ അംഗീകരിക്കാതെ കഷായം എന്നും  ചിലപ്പോള്‍ "കാളകൂടം " എന്നുമൊക്കെ വിളിച്ചാല്‍ ; ക്ഷണിക്കാത്ത  കല്യാണം കൂടാന്‍ കഴിയാഞ്ഞതിലുള്ള ജാള്യത എന്നതില്‍ കവിഞ്ഞു ഒരു "പുല്ലുമില്ല " 


മുസ്‌ലിം ലീഗിനെ രാഷ്ട്രീയമായി സാമുദായിക സംഘടനകള്‍ക്കിടയില്‍ താഴ്ത്തിക്കെട്ടുവാനുള്ള പാഴ് ശ്രമം മുന്‍പെന്നത്തെയും പോലെ ഇവിടെയും അവര്‍ "ഭംഗിയായി" ചെയ്യുന്നു ... മുട്ടനാടുകളെ എഴുതിയും പറഞ്ഞും തമ്മില്‍ തല്ലിക്കാന്‍ ശ്രമം നടത്തി; എങ്ങാനും അടികൂടിയാല്‍ ലഭിക്കാവുന്ന അധികാര സാധ്യത നക്കിക്കുടിക്കാന്‍  അടുത്ത് കൂടുന്ന ചെന്നായയുടെ റോള്‍ ഇവര്‍ക്ക് നന്നായി ചേരുന്നു എന്നത് സത്യം 

Tuesday, December 28, 2010

ഇനി എന്തൊക്കെ കാണണം !

അഴിമതിയും അരാജകത്വവും നാടുവാഴുമ്പോള്‍ തടയിടേണ്ട നിയമവും  അതിനെ കയ്യാളുന്നവര്‍ ഏതു വിധത്തില്‍ കൈകാര്യം ചെയ്യുന്നു എന്നുള്ള ചില പരോക്ഷ സൂചനകള്‍ ഈയിടെ മാധ്യമങ്ങളില്‍ വന്നു തുടങ്ങി.


നാമൊക്കെ മലയാളികള്‍ എന്ന നിലയില്‍ അഭിമാനിച്ച - ഇന്ത്യന്‍ നീതി പീഠത്തിന്റെ ഉന്നതിയില്‍ ഒരു മലയാളി അതും ഒരു താഴ്ന്ന ജാതിക്കാരന്‍ - സുപ്രീം കോടതി ചീഫ് ജസ്റ്റിസ്  നിയമിതനായ ദിവസം. ബാലകൃഷ്ണന്‍ യുഗം എന്ന് ചിലരൊക്കെ അതിനെ വിശേഷിപ്പിച്ചതും നമുക്ക് അഭിമാനത്തിന് വകയായി. സ്വത്തുവിവരം പരസ്യപ്പെടുത്തുക എന്നതില്‍ നിന്ന് സുപ്രീം കോടതിയും ജഡ്ജിമാരും പുറത്തല്ല; എന്ന തീരുമാനം കൂട്ടായി എടുത്തു കോടതിയുടെ ഔദ്യോഗിക വെബ്‌ സൈറ്റില്‍ പ്രസിധപ്പെടുതിയതും ഈ KGB യുഗത്തില്‍ തന്നെയാണ് . വളരെ പാവപ്പെട്ട ഒരു മനുഷ്യന്‍ എന്ന് അന്നാ വെളിപ്പെടുത്തല്‍ കണ്ടപ്പോള്‍ തോന്നിയിരുന്നു; ഒപ്പം അദ്ദേഹത്തിലുള്ള മതിപ്പും വര്‍ധിച്ചിരുന്നു. (അദ്ദേഹത്തിന് ഈ തീരുമാനത്തോട് വിയിജിപ്പുണ്ടായിരുന്നു എന്ന് ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നു )
പക്ഷെ കാര്യങ്ങളുടെ പുതിയ വശങ്ങള്‍ പുറത്തു വരുന്നത് (സംശയത്തിനു വകയുണ്ട് ) അടുത്തിടെയാണ്; അതും ഏഷ്യാനെറ്റ്‌ ചാനല്‍ അദ്ദേഹത്തിന്റെ മരുമകന്റെ (son-in-low) ചില ഇടപാടുകള്‍ (കേരളം , തമിഴ്നാട് , പിന്നെ വേറെ എവിടെയൊക്കെയോ ) കണ്ടു പിടിച്ചപ്പോഴാണ്.
ഈ സ്വത്തൊക്കെ വാങ്ങികൂട്ടുവാന്‍ (ചാനല്‍ വാര്‍ത്ത ശരിയാണെങ്കില്‍ , ഒപ്പം സ: രാജേഷും ചില നിര്‍ണ്ണായക തെളിവുകള്‍ ഹാജരാക്കാന്‍ വെമ്പി നില്‍ക്കുന്നു ) ഉപയോഗിച്ച സ്വാധീനം അമ്മാവന്റെ (father-in-low) ചന്തിയിലെ തഴംബായിരിക്കും എന്ന കാര്യത്തില്‍ എന്തെങ്കിലും സംശയത്തിന്റെ ആവശ്യമുണ്ടുന്നു തോന്നുന്നില്ല. ഇനി മരുമകന്‍ മാത്രമല്ല മകളുടെയും ഭാര്യയുടെയും ഒക്കെ പേരില്‍ അറിഞ്ഞതും അറിയാത്തതുമായ വേറെയും ചില property  എവിടെയൊക്കെയോ ഉണ്ടെന്നും ഒക്കെ കേള്‍ക്കുന്നു.
ഇതെവിടെ ചെന്ന് നില്‍ക്കും ? ഇന്ത്യന്‍ Judiciary ക്കും പിന്നാമ്പുറത്തു ഇത്തരം ചീഞ്ഞു നാറുന്ന കഥകള്‍ ആണ് ഉള്ളതെങ്കില്‍ പൊതു ജനം എന്ത് കണ്ടിട്ടാണ് നിയമം; നീതി നടപ്പാക്കും എന്ന് വിശ്വസിക്കേണ്ടത്? മുന്കഴിഞ്ഞ 16 ഉന്നത സ്ഥാനീയരില്‍ പകുതി പേരും സംശയത്തിന്റെ നിഴലില്‍ ആണെന്ന് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ജനാധിപത്യവും നമ്മുടെ വോട്ടും ഒക്കെ ഇനിയും അഭിമാനമായി കൊണ്ട് നടക്കുന്നത് എത്ര മാത്രം ഭോഷ്കല്ല ?
ഇതിനൊക്കെ ഒരു പരിഹാരം നമുക്ക് നിര്‍ദ്ദേശിക്കാനുണ്ടോ ? നമ്മുടെ intelligence, RAW, CBI  ഒക്കെ എന്താ ചെയ്യുന്നേ ? അവര്‍ക്ക് ബ്യൂരോക്രസിയിലെ ഉന്നതരെ നിരീക്ഷിക്കാന്‍ ചില പാശ്ചാത്യ രാജ്യങ്ങളിലെ പോലെ ചില അധികാരങ്ങള്‍  നല്‍കിയാല്‍ ചിലപ്പോള്‍ എന്തെങ്കിലും ചില ഫലങ്ങള്‍ കണ്ടേക്കാം, അല്ലെങ്കില്‍ നിരീക്ഷണ വലയത്തില്‍ ആണെന്ന തോന്നല്‍ എങ്കിലും ജനിപ്പിക്കാന്‍ സാധ്യമായേക്കും ...


but still and ever I am Proud of My Great India and our Democracy. the great hope of a billion+ ... Jai Hind !Monday, November 22, 2010

മാധ്യമ ദുരന്തം


""എഡിറ്റര്‍ എന്നത് പേരിനുപോലും ഇല്ലാതെ വന്നതോടെ പരസ്യാവരണം അണിയിച്ച് എന്തും പുറത്തിറക്കാമെന്നും അതിന് പത്രം എന്നു പേരിടാമെന്നും തെളിയിച്ചതാണ് ഈ നൂറ്റാണ്ടിന്റെ മാധ്യമദുരന്തം. അതുകൊണ്ട് കാറ്ററിഞ്ഞ് പാറ്റുന്നതില്‍ ആത്മരതിയടയുകയാണ് ഭൂരിഭാഗവും."" MCA Nasar (Madhyamam Daily)
രണ്ടാം തലമുറയുടെ   'ഓപണ്‍' മാധ്യമക്കാഴ്ചകള്‍
ചിത്രം - കടപ്പാട്: മാധ്യമം പത്രം
ഇങ്ങനെ പോയാല്‍ ഇത് എവിടെ ചെന്നെത്തും..?
ഭരിക്കുന്നവര്‍ക്കും, ന്യായാധിപനമാര്‍ക്കും ; രാഷ്ട്രീയ - കോര്‍ പറേറ്റ് ശക്തികള്‍ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും നല്കിതുടങ്ങുന്ന കാലം !!! പെയ്ഡ് ന്യൂസ് എന്ന പ്രവണത രഹസ്യമല്ലാതായിരിക്കുന്നു... രാജ്യം ജനാധിപത്യത്തില്‍ നിന്ന് "corporate monarchy " യിലേക്ക് നടന്നടുക്കുന്ന ദുരന്തം ആണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.. കുറ്റക്കാര്‍ പൊതു ജനം തന്നെ.. തങ്ങളെ ഭരിക്കുന്നവര്‍ക്ക് പോലും അധികാരം ഇല്ല എന്ന സത്യാവസ്ഥ "ജനാധിപത്യ വ്യവസ്ഥ" എന്ന സങ്കല്‍പ്പത്തെ ഇല്ലായ്മ ചെയ്തേക്കുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

സേവനം എന്നതില്‍ നിന്ന് മാധ്യമ പ്രവര്‍ത്തനം വ്യവസായമേഖലയിലെക്കുള്ള പ്രയാണത്തില്‍ മൂല്യങ്ങള്‍ കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്നു.. എങ്കിലും മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നവര്‍ നിലനില്‍പ്പിനായി പൊരുതേണ്ട അവസ്ഥ വന്നെത്തിയിരിക്കുന്നു. വിവാദങ്ങള്‍ ഉല്പന്നങ്ങലാക്കി സര്‍ക്കുലെഷനും റീച്ചും വര്‍ധിപ്പിക്കാന്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ആധുനിക മാധ്യമ സംസ്കാരത്തിന്റെ ബാക്കി പത്രം...

മാധ്യമങ്ങള്‍ നിഷ്പക്ഷം ആവണമെന്ന നിലപാട് അസാധ്യമാണ്. പക്ഷെ ആ പക്ഷം "ജന പക്ഷം" ആവേണ്ടതിന്റെ ആവശ്യകത ബഹു പൂരി പക്ഷവും മറന്നു കൊണ്ട് ; പക്ഷമില്ല എന്ന് ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നു... മാധ്യമങ്ങളുടെ ജനാധിപത്യ സംരക്ഷണ ചുമതല സൌകര്യ പൂര്‍വ്വം മറന്നു കൊണ്ട് വ്യവസായ സൂത്ര വാക്യങ്ങള്‍ ആദര്‍ശങ്ങളും നയങ്ങളുമായി മുന്നേറുമ്പോള്‍ ഇനിയും ഇത്തരം ദുരന്തങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കും

Wednesday, August 25, 2010

ഹിന്ദുത്വ ഭീകരത

ഇന്ത്യൻ ആഭ്യന്തര മന്ത്രി ചിദംബരം രാജ്യത്തെ നിയമ പാലകർക്കുള്ള സുരക്ഷാ സമ്മേളനത്തിൽ ഇന്നു ചില വസ്തുതകൾ പുറത്തു വിടുകയുണ്ടായി. ഈയിടെ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ചില ഹിന്ദുത്വ ഭീകരറ് തീവ്രവാദം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഇതൊരു പുതിയ വാർത്ത അല്ലെങ്കിലും ഔദ്യോഗികമായി ഉത്തരവാദപ്പെട്ടവരിൽ നിന്നും ഇത്തരക്കാറ്ക്കെതിരെ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്യുന്നത് ആദ്യം. കേരളത്തിലെ മുഖ്യൻ “ലഭ്യമായ” വിവരങ്ങൾ പ്രകാരം നടത്തിയ പ്രസ്താവനകളെ മുഖവിലക്കെടുത്ത് കാടടച്ച് വെടിവെച്ച “ചിലറ്” ചിതംബരത്തിന്റെ പ്രസംഗം തൂക്കം ഒപ്പിക്കാൻ എന്നു പറഞ്ഞു ഇരുട്ട് ഉണ്ടാക്കി ഓട്ട തപ്പി നടക്കുന്നു.

Saffron groups behind many terror blasts: Chidambaram

By TwoCircles.net Staff Writer,

New Delhi: More than one and half years in office, Union Home Minister P Chidambaram now admits Hindutva terror groups are behind several blasts in the country. In his inaugural speech at three-day DGPs/IGPs Conference here this morning, Chidambaram said that saffron terror was behind many bomb blasts.

Initially, some Muslim groups were blamed for each terror blast, big or small, in the country and consequently several hundred youths of the community were put behind bars.[Photo by Topnews]

“There is the recently uncovered phenomenon of saffron terrorism that has been implicated in many bomb blasts of the past,” the minister has been quoted as saying at the police chiefs conference that will be addressed by Prime Minister Dr Manmohan Singh on August 26, 2010.

In the last six months, several people attached to Sangh Parivar have been arrested in various terror cases including Ajmer and Mecca Masjid blasts.

Speaking on internal security, the minister also raised the issue of cross-border infiltration. He said there has been no let-up in attempts by militants to infiltrate into India.

He termed the recent situation in Jammu and Kashmir as vicious cirle. “Jammu and Kashmir is caught in vicious circle of stone pelting, teargassing, firing and again stone pelting. Centre is concerned that this vicious circle has not stopped,” Chidambaram said.

The three-day DGPs/IGPs Conference is being organized by the Intelligence Bureau. According to official communication, the objectives of the Conference are to provide an interactive platform for senior police professionals and security administrators in the country to freely discuss and debate diverse national security-related issues as also the various operational, infrastructural and welfare-related problems faced by the police in India. Its deliberations include formulation and sharing of professional practices and processes in tackling challenges relating to crime control and law and order management besides internal security threats such as terrorism, insurgency, left wing extremism, espionage and organized crime.Wednesday, August 18, 2010

മാധ്യമത്തിന്റെ ചൊറിച്ചില്‍

C¶s¯ am[yaw Hm¬sse³ hmÀ¯bmé Cu t]mÌv FgpXphm³ ImcWw... Chsbms¡ I­nsÃì sh¡mdmé ]Xnhv, ImcWw CXv Cìw C¶sebpw XpS§nbbXÃ.. t]msc¦n tIm«¡Â IeymW¯në hnfn¡m¯Xnsâ t]cnsemìw Aà (!) C§s\sbms¡ FgpXp¶Xv. Imivaocnse apkv enwIÄ, KpPdm¯nse, A^vKm\nse, CdmJnse, Fì th­ temIs¯ kIeam\ apkv enw ]nt¶m¡mhØçw ImcWw tIcf¯nse apkv enw eoKv Xs¶. At¸mÄ ]ns¶ a"AZ\n hnjb¯n eoKns\ Häs¸Sp¯msX XcanÃtÃm... ImcWw anÌÀ a"AZ\n Imcy¯n eoKnsâ \ne]mSv Adnbnt¡­Xv AXymhiyw Xs¶. Npê§nb ]£w am[yaw ]{Xtam^oknse¦nepw. Häs¸Sensâ thZ\ Fs´ì Aë`hn¨p hê¶ kab¯v A¯c¯n C\n a[yatam, Pam"At¯m F¦nepw eoKns\ Häs¸Sp¯ntb aXnbmIq... ഇനി ആ വാര്‍ത്തയും കൂടി ഒന്നു വായിച്ചു നോക്ക്.... ഇവിടെ ലീഗ് എന്തോ ചെയ്യണമായിരുന്നു എന്നും.. ശ്രീ മദനിക്കു പോലും ഇല്ലാത്ത പരാതി ആണു മാധ്യമത്തിനു. കാരണം ലീഗിനെ അടിക്കാന്‍ കിട്ടുന്ന ഏതെങ്കിലും വടിയോ തുമ്പോ അന്വെഷിച്ചിറങ്ങിയിരിക്കുകയാണിവര്‍.. കാരണം ലീഗിന്റെ നിലനില്‍പ്പ്, സാമുദായിക - സാമൂഹിക - രാഷ്ട്രീയ സാന്നിദ്ധ്യം അല്ലെങ്കില്‍ സ്വാധീനം ജ: ഇ: യുടെ സ്വാധീനതയെ അപകടത്തിലാക്കും.


"

മഅ്ദനി: ലീഗ് ഒറ്റപ്പെടുന്നു

Wednesday, August 18, 2010
തിരുവനന്തപുരം: മഅ്ദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ പിന്നാക്ക-മുസ്‌ലിം സംഘടനകള്‍ ഒരേ അഭിപ്രായത്തില്‍ നീങ്ങുമ്പോള്‍ വ്യത്യസ്താഭിപ്രായമുള്ള മുസ്‌ലിംലീഗ് ഒറ്റപ്പെടുന്നു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി കോട്ടക്കലില്‍ ചില മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ച് കാപട്യം കാട്ടിയ ലീഗ് മഅ്ദനി വിഷയത്തില്‍ എടുത്ത ഇരട്ടത്താപ്പാണ് കഴിഞ്ഞ ദിനങ്ങളില്‍ രാഷ്ട്രീയ കേരളം ചര്‍ച്ചചെയ്തത്.

കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ പേരില്‍ മഅ്ദനിയെ ഒറ്റുകൊടുത്ത അതേ നിലപാടാണ് ഇപ്പോഴും ലീഗ് മഅ്ദനിക്കെതിരെ പ്രയോഗിക്കുന്നതെന്ന് വിവിധ സാമുദായിക സംഘടനകള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാതെ സാമുദായിക അഭിവൃദ്ധിക്കും മതസൗഹാര്‍ദത്തിനും വേണ്ടി പ്രവര്‍ത്തിച്ച് പാരമ്പര്യമുള്ള ചില സംഘടനകളെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് കോട്ടക്കല്‍ യോഗത്തിലൂടെ ലീഗ് നടത്തിയത്. തീവ്രവാദത്തിന്റെ പേരില്‍ മുസ്‌ലിം സമുദായത്തെ പൊതുവെ താറടിക്കാനുള്ള ശ്രമങ്ങള്‍ ഒരുഭാഗത്ത് ആരംഭിച്ച ഘട്ടത്തില്‍, കിട്ടിയ അവസരം സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ശ്രമമാണ് ലീഗ് നടത്തിയത്.

മഅ്ദനിയെ വിചാരണത്തടവുകാരനാക്കി ഒരു ദശാബ്ദം ജയിലിലിട്ട് അദ്ദേഹത്തിന്റെ യൗവനം ഹോമിക്കാന്‍ ഒറ്റുകൊടുത്ത ലീഗ് അതിനു തുല്യമായ കള്ളക്കളിയാണ് ഇക്കുറിയും പ്രകടമാക്കുന്നത്. ജനവികാരം ഭയന്ന് പരസ്യമായി അനുഭാവത്തോടെ സംസാരിക്കുകയും രഹസ്യമായി മഅ്ദനിക്കെതിരെ കള്ളച്ചൂതു വെക്കുകയും ചെയ്യുന്ന ലീഗിന്റെ നിറമാണ് ഞായറാഴ്ച പ്രകടമായത്.

വിവിധ മുസ്‌ലിം സംഘടനകളും മതേതര വിശ്വാസികളും മനുഷ്യാവകാശ പ്രവര്‍ത്തകരും മഅ്ദനിക്കെതിരെ വീണ്ടും അനീതിയുണ്ടാകരുതെന്ന അഭ്യര്‍ഥനയുമായി മുഖ്യമന്ത്രിയെ സമീപിക്കുമ്പോള്‍ ലീഗ് നേതൃത്വം മാറിനില്‍ക്കുകയായിരുന്നു. കോട്ടക്കലില്‍ ലീഗിന്റെ ക്ഷണപ്രകാരമെത്തിയ സംഘടനകളില്‍ മിക്കവയുടെയും പ്രാതിനിധ്യം ഈ നിവേദക സംഘത്തിലുണ്ടായത് ശ്രദ്ധേയമാണ്.

അതേസമയം, രാഷ്ട്രീയ നയംമാറ്റത്തിന്റെ ഭാഗമായി ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ ലാഞ്ചന കാട്ടിയിരുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സര്‍ക്കാര്‍ മഅ്ദനിയുടെ കാര്യത്തില്‍ ഉയരുന്ന ജനവികാരത്തിന്റെ തീവ്രതയെ മാനിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അനുഭാവപൂര്‍വമായാണ് നിവേദക സംഘത്തോട് പെരുമാറിയത്. മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ കാട്ടുന്ന മൃദുസമീപനം പോലും ലീഗ് നേതൃത്വത്തില്‍നിന്ന് പ്രകടമായില്ലെന്നത് സമൂഹത്തില്‍ ഏറെ ചര്‍ച്ചാ വിഷയമാവുകയാണ്. ഇരട്ടത്താപ്പുമായി നില്‍ക്കുന്ന പാര്‍ട്ടി അതിനാല്‍തന്നെ സാമുദായിക രാഷ്ട്രീയത്തില്‍ ഒറ്റപ്പെടുകയാണ്. കേരളമാകെ അനുതാപ തരംഗവുമായി അന്‍വാര്‍ശേരിയിലേക്ക് ഉറ്റുനോക്കുമ്പോള്‍ സ്വന്തം നിലപാടു പോലും വ്യക്തമാക്കാതെ വിഷമസന്ധിയിലാണ് ലീഗ് നേതൃത്വം.

വയലാര്‍ ഗോപകുമാര്‍

Quraan Flash