Tuesday, January 11, 2011

മുട്ടനാടുകളും ചെന്നായയും
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരളത്തിലെ ഒരു വാര്‍ത്താ മാധ്യമത്തില്‍ വന്ന ന്യൂസ് ആണ് മുകളില്‍ ... കേരളത്തിലെ പ്രബല മത സംഘടനകളായ സുന്നി (രണ്ടു വിഭാഗം ) മുജാഹിദ് (രണ്ടു വിഭാഗം ) തമ്മില്‍ നിലനിര്‍ത്തേണ്ട ഭിന്നിപ്പും അകല്‍ച്ചയും സന്തോഷിപ്പിക്കുന്ന ഒരു വിഭാഗത്തിന്റെ ആഘോഷത്തിന്റെ വിവരണം. അതിനിടക്ക് മരുന്നില്‍ ചേര്‍ക്കാന്‍ മുസ്‌ലിം ലീഗ് ഇവിടെ രണ്ടിലും കക്ഷിയാകുന്നുമുണ്ട് . അപ്പോള്‍ ഇതൊന്നു ജോറാക്കിയാല്‍ ഒരു വെടിക്ക് പല പക്ഷികള്‍ എന്ന നിലയില്‍ ഇനിയുള്ള കാലം നമ്മുടെ "ജനകീയ പാര്‍ട്ടി" യുടെ വസന്ത കാലം തന്നെ. 


ഈ വാര്‍ത്ത‍ സംഭവങ്ങള്‍ സത്യാ സന്ധമായി  ജനങ്ങളില്‍ എത്തിക്കുക എന്ന മാധ്യമ ധര്‍മം കൊണ്ട് ഉണ്ടായതാണെന്ന് നമുക്ക് വിശ്വസിക്കാമോ ? ജമാ അത്തും , മാധ്യമവും ഈ പണി അവരുടെ ആജന്മ വാസന എന്ന പോലെ പതിറ്റാണ്ടുകളായി തുടര്‍ന്ന് വരുന്നതാണ് ... പൊതുജനങ്ങളില്‍ ഒരു ചെറിയ സ്വാധീനവും ഇന്നോളം ലഭിച്ചിട്ടില്ലാത്ത അവരുടെ നവ ലിബറല്‍ സോഷ്യലിസ്റ്റ്‌ ജനകീയ മുന്നണിയുടെ ഇമ്മിണി ബല്യ പരാജയം ഏല്‍പ്പിച്ച ആഘാതം അവരെ വിടാതെ പിന്തുടരുന്നു എന്നതില്‍ കവിഞ്ഞു മുകളിലത്തെ വാര്‍ത്ത ഒരു പ്രാധാന്യവും അര്‍ഹിക്കുന്നില്ല . 


കാര്യത്തിലേക്ക് വരാം ... ആദ്യം മുജാഹിദു വിഭാഗത്തിന്റെ (വിദ്യാര്‍ഥി ) സമ്മേളനം സചിത്രം റിപ്പോര്‍ട്ട്‌ ചെയ്തു  അതോടൊപ്പം വിമത (?) വിഭാഗം നടത്തിവരുന്ന കാമ്പയിന്‍ പരിപാടികള്‍ അണികളെ നിലനിര്‍ത്തുവാന്‍ എന്ന സ്വന്തം (ജമാ അത്ത് ) മിടുക്ക് എടുത്തു പ്രയോഗിച്ച അടവാണെന്ന് അവര്‍ക്ക് തോന്നിയാല്‍ സഹതപിക്കാം. പെട്ടെന്ന് തട്ടിക്കൂട്ടിയ ആ പരിപാടികള്‍ (വാര്‍ത്ത ശ്രദ്ധിക്കുക ) കേരള മുസ്ലിംകള്‍ക്കിടയില്‍ അഥവാ മുജാഹിദു വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പരം പങ്കെടുക്കുവാനുള്ള അവസരങ്ങള്‍ നശിപ്പിച്ചു എന്നതില്‍ നിന്നുണ്ടായ സമുദായ സ്നേഹം വല്ലാതെ അമ്പരിപ്പിക്കുന്നു. മാത്രമല്ല മുസ്‌ലിം ലീഗ് നേതാക്കള്‍ ഇതിനിടയില്‍ ഒരു കണ്ണിയായി നിന്ന് അവരുടെ സാമുദായിക രാഷ്ട്രീയം ഉറപ്പിക്കുന്നതില്‍ വിജയിക്കുന്നത് കാണുമ്പോള്‍ നോക്കി നിന്ന് വെള്ളമിറക്കാന്‍ അല്ലാതെ എന്ത് ചെയ്‌വൂ ...ഇത് മുജാഹിദു കഥ ..


നിര്‍ത്തിയില്ല ... നിയമ സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു. സാമുദായിക ഐക്യം ഒരു പക്ഷെ ഇവിടെ മുസ്‌ലിം ലീഗ് ദൃഡമാക്കാന്‍ ശ്രമിച്ചാല്‍ ജന്മ ലക്‌ഷ്യം ഇനി പാതാളത്തില്‍ ഒളിക്കുക എന്നതിലേക്ക് ചുരുക്കേണ്ടി വരും എന്നതിനാല്‍ മലബാറിലെ സുന്നികള്‍ക്കിടയില്‍ (കാന്തപുരം )  നിലനില്‍ക്കുന്ന ലീഗ് വിരോധം ഒന്ന് എണ്ണ ഒഴിച്ച് വെക്കുക; വേണ്ടുമ്പോള്‍ കത്തിക്കാം എന്ന രീതി മറ്റൊരു വാര്‍ത്തയിലൂടെ ലക്‌ഷ്യം വെക്കുന്നു. ഈ കെ വിഭാഗം രൂപീകരണ കാലം മുതല്‍ ലീഗിനെ അനുകൂലിച്ചും അനുഭാവിച്ചും തന്നെയാണ് നിലനിന്നിട്ടുള്ളത് . അരിവാള്‍ സുന്നികള്‍ എന്ന് അറിയപ്പെട്ടിരുന്ന എ പി വിഭാഗം വിശ്വസിച്ചു വോട്ട് കൊടുത്ത ഭരണ വര്‍ഗ്ഗ ഇടതു വിഭാഗം കടുത്ത മത നീരാസ കാഴ്ചപ്പാടുകള്‍ എടുത്തപ്പോള്‍ അതിനെ എതിര്‍ത്തുകൊണ്ട് മുസ്‌ലിം ഐക്യവേദിയില്‍ സജീവമായി പങ്കെടുത്തപ്പോള്‍ ദഹിക്കാത്ത ജമാ അത്ത് പിന്നീട് അത്തരം കൂട്ടായ്മകളെ അംഗീകരിക്കാതെ കഷായം എന്നും  ചിലപ്പോള്‍ "കാളകൂടം " എന്നുമൊക്കെ വിളിച്ചാല്‍ ; ക്ഷണിക്കാത്ത  കല്യാണം കൂടാന്‍ കഴിയാഞ്ഞതിലുള്ള ജാള്യത എന്നതില്‍ കവിഞ്ഞു ഒരു "പുല്ലുമില്ല " 


മുസ്‌ലിം ലീഗിനെ രാഷ്ട്രീയമായി സാമുദായിക സംഘടനകള്‍ക്കിടയില്‍ താഴ്ത്തിക്കെട്ടുവാനുള്ള പാഴ് ശ്രമം മുന്‍പെന്നത്തെയും പോലെ ഇവിടെയും അവര്‍ "ഭംഗിയായി" ചെയ്യുന്നു ... മുട്ടനാടുകളെ എഴുതിയും പറഞ്ഞും തമ്മില്‍ തല്ലിക്കാന്‍ ശ്രമം നടത്തി; എങ്ങാനും അടികൂടിയാല്‍ ലഭിക്കാവുന്ന അധികാര സാധ്യത നക്കിക്കുടിക്കാന്‍  അടുത്ത് കൂടുന്ന ചെന്നായയുടെ റോള്‍ ഇവര്‍ക്ക് നന്നായി ചേരുന്നു എന്നത് സത്യം 

26 comments:

Jaleel Mashhoor said...

പ്രിയപ്പെട്ട ഷമീര്‍ ,
താങ്കളുടെ നിരീക്ഷണം തീര്‍ത്തും ശരിയാണ് എന്ന് പറയാതെ വയ്യ .വളരെ നന്നായിരിക്കുന്നു.ഇത്തരത്തിലുള്ള വാര്‍ത്ത‍ അവലോകനങ്ങള്‍ എന്ത് കൊണ്ടും സ്വാഗതാര്‍ഹം തന്നെ.താങ്കളുടെ പോസ്റ്റിനു നന്ദി.

faisu madeena said...

സമീര്‍ ...

എന്നാണാവോ ഇവരെല്ലാം ഒന്ന് ഒത്തൊരുമിച്ചു നില്‍ക്കുക ....

Sameer Thikkodi said...

ഫൈസു :
ഒന്നിച്ചു നില്‍ക്കുന്നത് നമ്മില്‍ ചിലര്‍ക്ക് തന്നെ അനിഷ്ടമാവുന്നു. അത് മാറാതെ ഒരു സമാഗമം മരീചിക ആയിത്തന്നെ തുടരും ...

ജലീല്‍: നന്ദി ; വായിച്ചതിനും വിലയിരുത്തലിനും ... വീണ്ടും ഈ വഴി വരിക

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

സാധ്യാമായ ഐക്യവും ഒരുമയും എല്ലാമേഖലകളിലും ഉണ്ടാവട്ടെ!

ആശംസകള്‍!

മിസിരിയനിസാര്‍ said...

"ഒന്നിച്ചു നില്‍ക്കുന്നത് നമ്മില്‍ ചിലര്‍ക്ക് തന്നെ അനിഷ്ടമാവുന്നു. അത് മാറാതെ ഒരു സമാഗമം മരീചിക ആയിത്തന്നെ തുടരും ... "
ഐക്യത്തിനായി കാത്തിരിക്കാം...

salam pottengal said...

താങ്കളുടെ ലേഖനം എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷെ ജമാഅത്തൊഴികെയുള്ള മുസ്ലിം സംഘടനകള്‍ അവരെക്കാള്‍ മെച്ചമാണെന്നു ഞാന്‍ കരുതുന്നില്ല.
നല്ല വിശകലനം എന്ന് ഞാന്‍ പറയാം.

Sameer Thikkodi said...

മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമുട്ടായ നന്മക്കു വേണ്ടി പ്രവര്ത്തിക്കുന്നവരല്ല വിമര്‍ശിക്കപ്പെടുന്ന ഈ സംഘടനകള്‍ എന്ന്ജമാഅത്തിനു പോലും അഭിപ്രായമുണ്ടാവില്ല . പക്ഷെ സാമുദായിക ആശയ ആദര്‍ശ വ്യത്യാസങ്ങള്‍ വാര്ത്തീകരിച്ചു ആഘോഷമാക്കുന്നത് സമുദായ സ്നേഹത്തിന്റെ അക്കൌണ്ടില്‍ പെടുത്തുന്നതിനെ ആണ് ഞാന്‍ എതിര്‍ക്കുന്നത് . അത് ആര് തന്നെയായാലും ... ചുരുങ്ങിയ കാലത്തെ ചരിത്രം ഇക്കാര്യത്തില്‍ ജമാ അത്തിന്റെ നിലപാട് പൊതു ധാരയില്‍ നിന്ന് പുറം തിരിഞ്ഞു നില്‍ക്കുന്ന ഒന്നാണെന്ന് വ്യക്തമാക്കും ...

സലാം സാഹിബ് , നിസാര്‍ , വണ്ടൂര്‍ .. വായനക്കും അഭിപ്രായത്തിനും നന്ദി

iylaserikkaran said...

എന്നാണ് പടച്ചോനെ എന്റെ സമുദായം നന്നാവുക ?

കുമ്പസാര കേരളം said...

തിക്കോടിയന്‍, പറഞ്ഞതു ശരി തന്നെ
കുത്തക പത്രങ്ങള്‍ വര്‍ഗീയത പരത്തുന്നു, സമുദായത്തെ കരിവാരിത്തേക്കുന്നു എന്ന് അലമുറയിടുന്നതിന് മുന്‍പ്
സമുദായ പത്രങ്ങള്‍ പരസ്പര മര്യാദ കാണിക്കാനും സത്യം കാണാനും ശ്രമിക്കുകയാണ് വേണ്ടത്
അപര സംഘടനക്കെതിരെ ഒരു വാര്‍ത്തയുടെ തുമ്പ് കിട്ടിയാല്‍ ആലോചനയോ അന്വേഷണമോ ഇല്ലാതെ ആഘോഷമാക്കും
കുത്തക/മുത്തശãി പത്രത്തെ ബഹിഷ്കരിച്ചു എന്നിരിക്കട്ടെ
മനുഷ്യനാവശ്യമായ വിവരം വളച്ചൊടിക്കാതെ തരുന്ന ഏതു പത്രം പകരം വരുത്തും?

Off topic: എന്റെ ബ്ലോഗിലെ ആദ്യ കമന്റിന് നന്ദി
ഒരു കുത്തക പത്രം നടത്തിയ ഭീകരതക്കെതിരെ ഫെയിസ് ബുക്കില്‍ ചില ഗ്വാ ഗ്വാ വിളികള്‍ നടക്കുന്നുണ്ട്
പബ്ലിസിറ്റി പ്രേമം മൂത്ത ചില സംഘടനാ വക്താക്കളൊക്കെ അതില്‍ സജീവമായി സിന്ദാബാദ് വിളിക്കുന്നത് കേട്ട് എഴുതിയതാണ് അങ്ങിനെ
എല്ലാ നന്‍മകളും ഉണ്ടാവട്ടെ

കുമ്പസാര കേരളം said...

തിക്കോടിയന്‍, പറഞ്ഞതു ശരി തന്നെ
കുത്തക പത്രങ്ങള്‍ വര്‍ഗീയത പരത്തുന്നു, സമുദായത്തെ കരിവാരിത്തേക്കുന്നു എന്ന് അലമുറയിടുന്നതിന് മുന്‍പ്
സമുദായ പത്രങ്ങള്‍ പരസ്പര മര്യാദ കാണിക്കാനും സത്യം കാണാനും ശ്രമിക്കുകയാണ് വേണ്ടത്
അപര സംഘടനക്കെതിരെ ഒരു വാര്‍ത്തയുടെ തുമ്പ് കിട്ടിയാല്‍ ആലോചനയോ അന്വേഷണമോ ഇല്ലാതെ ആഘോഷമാക്കും
കുത്തക/മുത്തശãി പത്രത്തെ ബഹിഷ്കരിച്ചു എന്നിരിക്കട്ടെ
മനുഷ്യനാവശ്യമായ വിവരം വളച്ചൊടിക്കാതെ തരുന്ന ഏതു പത്രം പകരം വരുത്തും?

Off topic: എന്റെ ബ്ലോഗിലെ ആദ്യ കമന്റിന് നന്ദി
ഒരു കുത്തക പത്രം നടത്തിയ ഭീകരതക്കെതിരെ ഫെയിസ് ബുക്കില്‍ ചില ഗ്വാ ഗ്വാ വിളികള്‍ നടക്കുന്നുണ്ട്
പബ്ലിസിറ്റി പ്രേമം മൂത്ത ചില സംഘടനാ വക്താക്കളൊക്കെ അതില്‍ സജീവമായി സിന്ദാബാദ് വിളിക്കുന്നത് കേട്ട് എഴുതിയതാണ് അങ്ങിനെ
എല്ലാ നന്‍മകളും ഉണ്ടാവട്ടെ

hafeez said...

താങ്കളോട് വിയോജിക്കാതെ തരമില്ല. മത സംഘടനകള്‍ക്ക്‌ പിളരാം. പരസ്പരം ചെളി വാരി എറിയാം. സംഘട്ടനങ്ങള്‍ നടത്താം. പള്ളികളും മദ്രസകളും പിടിച്ച്ടക്കുന്നതില്‍ മത്സരിക്കാം. പക്ഷെ മാധ്യമം ഇതൊന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ല എന്ന് പറയുന്നത് യുക്തിയാണോ? താങ്കളുടെ പോസ്റ്റില്‍ പരസ്പരം പോരടിക്കുന്ന സംഘടനകളെ കുറിച്ച് ഒരു വേവലാതിയും കണ്ടില്ല. ആകെ പ്രശനം ജമാഅത്ത് !!
ഈ വാര്‍ത്തകള്‍ തെറ്റാണ് എന്ന് പോലും താങ്കള്‍ പറഞ്ഞിട്ടില്ല. കാന്തപുരത്തിന്റെ പത്രസമ്മേളനം മനോരമയിലും വന്നിരുന്നു. മാധ്യമത്തില്‍ വന്നതില്‍ നിന്ന് വ്യത്യസ്തമായ ഒന്നും അതില്‍ ഇല്ല. ജമാഅത്ത് ആണ് ഈ സംഘടനകളെ പിളര്ത്തുന്നതും തമ്മിലടിപ്പിക്കുന്നതും എന്നൊക്കെയാണോ വാദം?

ഹംസ said...

എന്നെങ്കിലും ഒരിക്കല്‍ എല്ലാരും കൂടി ഒരുമിക്കും എന്നത് നടക്കാത്ത സ്വപ്നം എന്നറിയാം .... ഇങ്ങനെ നമുക്ക് പരസ്പരം പോരടിക്കാം .. മുട്ടനാടിന്‍റെ ചോര കുടിക്കുന്നവര്‍ക്ക് എങ്കിലും വയറ് നിറയട്ടെ.

ആചാര്യന്‍ said...

തികച്ചും നന്നായി..എങ്ങനെ ഒരുമിക്കും..ഇപ്പോള്‍ കയ്യില്‍ ഉള്ള അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ പങ്കു വെക്കപ്പെടില്ലേ എന്നാ ഭയം ആണ് ..എല്ലാവര്ക്കും അല്ലെ?

Sameer Thikkodi said...
This comment has been removed by the author.
Sameer Thikkodi said...

സഹോദരന്‍ ഹഫീസ് , ഇല്യാസ് , ഹംസ , ആചാര്യന്‍ ..നന്ദി .... വായനക്കും കമന്റിനും ..

ഹഫീസ് .. ജമാ അതിനു തമ്മില്‍ അടിപ്പിക്കുന്നതില്‍ മാത്രമേ താല്പര്യമുള്ളൂ എന്നല്ല ഞാന്‍ പറഞ്ഞത് . വാര്‍ത്താ മാധ്യമങ്ങള്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ നല്‍കുമ്പോള്‍ (പ്രത്യേകിച്ചും മത സംഘടനാ വിഷയങ്ങള്‍ ) പാലിക്കുന്ന ധാര്‍മ്മികത പലപ്പോഴും മാധ്യമം എന്ന ദിനപ്പത്രം വാര്‍ത്തകളില്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നതാണ് വിഷയം .

സംഘടനാ മുഖ പത്രങ്ങള്‍ / മാസികകള്‍ / വാരികകള്‍ നല്‍കുന്ന ചെളി വാരിയെറിയാല്‍ പൊതു സമൂഹം കക്ഷിയാക്കപ്പെടുന്നില്ല (വായിക്കപ്പെടുന്നത് മിക്കപ്പോഴും സംഘടനക്കകത്തു തന്നെ അല്ലെ )

വെടക്കാക്കി തനിക്കാക്കുക എന്ന ഒരു "മാധ്യമം " ലൈന്‍ കേരളീയ സമൂഹത്തില്‍ വിശിഷ്യാ കേരള മുസ്ലിംകള്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്നതാണ് എന്ന ഒരു അഭിപ്രായം ആണ് ഞാന്‍ ഇവിടെ പങ്കു വെച്ചത് , അതില്‍ ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിയെ കൂടി ഉള്പെടുത്തുമ്പോള്‍ "മാധ്യമത്തിനു " റിപ്പോര്‍ട്ടിംഗ് ഒരാഘോഷമാവുകയും ചെയ്യുന്നതും ശ്രദ്ധിച്ചിട്ടുണ്ടാവും ...

തിക്കൊടിയന്‍ said...

സത്യത്തില്‍ എനിക്കൊന്നും മനസ്സിലായില്ല.എനിക്കീ സമീര്‍,ജലീല്‍,ഫൈസ്,മുഹമ്മദ്‌,എന്ന്നോക്കെയല്ലാതെ മുജാഹിദ്‌, സുന്നി,വിമതര്‍,ജമാഅത്ത് എന്നിങ്ങനെയൊന്നും തിരിച്ചറിയാനുള്ള ബുദ്ധി വന്നിട്ടില്ല.എങ്കിലും ഒരു പൊതു കാര്യം പറയാതെ വയ്യ പത്ര വാര്‍ത്തകളിലെ സത്യസന്ധതയും,
റിപോര്ടിങ്ങിലെ മാന്യതയും,
നിലപാടുകളിലെ പക്ഷ പാത രാഹിത്യവും
ഇനിയും നമ്മള്‍ പ്രതീക്ഷിക്കരുത്.
അത് അത്ര മേല്‍ അകന്നു പോയിരിക്കുന്നു.

Muneer N.P said...

മാധ്യമം വാര്‍ത്തയില്‍ കാര്യമായ പിശകൊന്നും തോന്നിയില്ല..തങ്ങളിഷ്ടപ്പെടുന്ന പാര്‍ട്ടിയുടെയോ സംഘടനയുടെയോ പിശകുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ നീരസം തോന്നും.അതില്‍ കൂടുതല്‍ വരികള്‍ക്കിടയിലൂടെ വായിച്ചു മനസ്സിലാക്കേണ്ടതില്ലെന്നാണ്
എനിക്കു തോന്നുന്നത്..പിന്നെ മുസ്ലീം ലീഗിന്റെ ആദര്‍ശാപചയങ്ങളേക്കുറിച്ചൊക്കെ പറയാതിരിക്കുകയാ ഭേദം..

ബെഞ്ചാലി said...

ഏത് പാർട്ടിയുടെ മീഡിയയും ഇത്തരത്തിലാണ്, സ്വന്തം ഭാഗം മറച്ച് കൊണ്ട്, എതിർക്കപെടേണ്ടവരൊടേ ചില ന്യൂസ് പ്രത്യേകം പ്രോജക്ട് ചെയ്യ്ത് കാണിക്കും.

ഈ അടുത്ത കാലത്താണ് ഒരു ജമാഅത്തുകാരനെ ഇലക്ഷനിൽ വോട്ട് ചെയ്യാത്തതിന്റെ പേരിൽ ശാരീരികമായി കൈകാര്യം ചെതു. വോട്ട് ചെയ്യാത്തതിനാണ് ജമാഅത്ത് പ്രവർത്തകർ കൈകാര്യം ചെയ്തത്, വോട്ട് ചെയ്തതിനല്ല!!

ആ റിപോർട്ട് മാധ്യമത്തിൽ കാണില്ല.

‍ആയിരങ്ങളില്‍ ഒരുവന്‍ said...

രാഷ്ട്രീയത്തിന്‌ അധികാരമാണ്‌ ലക്ഷ്യം..

sm sadique said...

തല്ലട്ടെ…തല്ലിതല്ലി വളരട്ടെ…….

MT Manaf said...

പഴത്തൊലി പോലെയാണ് പലപ്പോഴും ജമാഅത് സ്റ്റൈല്‍.
കണ്ടാല്‍ പാവം. എന്നാല്‍ വെറുതെ നടന്നുപോകുന്നവരെ തള്ളിയിടുകയും ചെയ്യും.
പൊതുവേ മുസ്ലിം സംഘടനകളിലെ അഭിപ്രായ വ്യത്യാസങ്ങളില്‍ കോല് കടത്തി വിള്ളല്‍ വലുതാക്കലാണ് മാധ്യമം സ്വീകരിച്ചു
പോന്നിട്ടുള്ള ഒരു 'ഇത്'. ഇത്തരം വാര്‍ത്തകളെ പരമാവധി കോട്ടി മാട്ടുന്നതില്‍ അവര്‍ 'ഇസ്ലാമിക' ധര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ടേ ഇരിക്കുന്നു.
അതില്‍ മാറ്റം വന്നാല്‍ പിന്നെന്തു 'മാധ്യമം' ഹെ?

ഹാക്കര്‍ said...

കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/

Anju Aneesh said...

Muzhuvanonnum manassilayilla. Newspapers, tv news watch cheyumennallathe varthakalku pinnile rashtreeya nayam enik ariyilla. Ennalum sameer ikka njan vicharichathilum valiyoru sambhavama!

Rahim's said...

thanks sameer for your comment in my blog (www.rahimkalathil.blogspot.com)
keep on reading and very nice article keep on writing..

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

മുട്ടനാടുകളും ചെന്നായും... !
മുട്ടനാടുകള്‍? ചെന്നായ?

വാല്യക്കാരന്‍.. said...

ശ്രീയേട്ടാ.
അത് കലക്കി..