ദേശീയ പതാക ഇന്ത്യയിലെ എല്ലാ മുക്കിലും മൂലയിലും ഉയരട്ടെ.. അത് കാലാ കാലങ്ങളായി ഇന്ത്യയില്‍ നടക്കുന്നു . കാശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകം തന്നെ. പിന്നെ എന്ത് കൊണ്ട് അവിടെ പതാക ഉയര്ത്തിക്കൂടാ ?? അങ്ങിനെയെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമായിഅതിനു വേണ്ടി ഇറങ്ങിപ്പുരപ്പെടാണോ ?
കാശ്മീര്‍ ഭരിക്കുന്ന സര്‍ക്കാര്‍ സ്വാതന്ത്ര്യ - റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ നടത്താറില്ലേ ? ഈ പറയപ്പെട്ട ലാല്‍ ചൌകില്‍ മുന്‍പും ഇത് പോലെ ആരൊക്കെയോ അതിനു ശ്രമിച്ചിട്ടില്ലേ ? അതിന്റെ ചരിത്രം എന്തായിരുന്നു . കഴിഞ്ഞ ഒരു വ്യാഴ വട്ട ക്കാലത്തോളം ദേശസ്നേഹം കാശ്മീരില്‍ എത്തിക്കാന്‍ പതാകയും ഏന്തി പോകാതിരുന്നതില്‍ നിന്നും നിലവില്‍ അത്തരം ഒരു ശ്രമത്തിനു പിന്നില്‍ ഉള്ള രാഷ്ട്രീയ ലക്ഷ്യം എന്താണ് ? രാജ്യത്തിന്റെ ഏകത ആഗ്രഹിക്കുന്ന ഇക്കൂട്ടര്‍ ആറു വര്‍ഷം ഭരിച്ച സമയത്ത് കാശ്മീരില്‍ അത്തരം ഒരു ശ്രമം ഔദ്യോഗികമായി നടത്തിയതായി അറിവില്ല . കാശ്മീരില്‍ ഈയിടെ നിലനില്‍ക്കുന്ന fragile സമാധാനം നിലനിര്‍ത്താന്‍ ഇത്തരം ഒരു ശ്രമം ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് നമുക്ക് മനസ്സിലാക്കാം .. കാരണം ആഗ്രഹം എന്തൊക്കെ ആണെങ്കിലും കശ്മീരിലെ ഒരു വിഭാഗം (അറിയില്ല ) ഇന്ത്യാ രാജ്യത്തിന്റെ അധീനതയില്‍ നിന്നും സ്വതന്ത്രമാകണം എന്ന് വാദിക്കുന്ന; നിലനില്ക്കുന്നു എന്നതാണ് സത്യം . അവര്‍ക്ക് ആളെ കൂട്ടാന്‍ ഒരു പ്രചോദനം അറിഞ്ഞോ അറിയാതെയോ എക്തായത്രികര്‍ ശ്രമിക്കുന്നു. ഇതോടൊപ്പം നിധിന് ഗഡ് കരി കഴിഞ്ഞ ആഴ്ച നടത്തിയ ചൈനീസ് സന്ദര്‍ശനം കൂട്ടി വായിക്കുമ്പോള്‍ (!?) എന്തെങ്കിലും അര്‍ഥം ലഭിക്കുന്നുണ്ടോ ? ദേശ സ്നേഹം പുതിയ തലങ്ങളിലേക്ക് മാറിപ്പോകുന്നുണ്ടോ ?
അഴിമതിയെ മറികടക്കാന്‍ മറു മരുന്നായി പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കുക ആധുനിക ജനാധിപത്യ രാഷ്ട്രീയത്തിന്റെ ദേശീയ മുഖം ആയി മാറുന്നുവോ ?
HAPPY REPUBLIC DAY
32 comments:
റിപബ്ലിക് ദിനാശംസകള്‍
സ്വന്തം ഭരണ കാലത്ത് സൈനികരുടെ ശവപ്പെട്ടിയില്‍ വരെ അഴിമതി കാണിച്ചവര്‍ ആണ് ഇപ്പൊ ദേശ സ്നേഹം പഠിപ്പിക്കുന്നത്. കാശ്മീരിലെ തെളിഞ്ഞുകൊണ്ടിരിക്കുന്ന അന്തരീക്ഷം കലക്കാനുള്ള ശ്രമമല്ലാതെ മറ്റൊന്നും അല്ല ഇത് .
അനേകം അഴിമതിക്കേസുകളില്‍ മുഖം നഷ്ടപ്പെട്ട കേന്ദ്ര സര്‍ക്കാരിനും അസിമാനന്ദയുടെ വെളിപ്പെടുത്തളിലൂടെ വെളിപ്പെട്ട സ്ഫോടനങ്ങളെയും മറച്ചുവെക്കാന്‍ താത്ക്കാലികമായി എങ്കിലും ജനശ്രദ്ധ തിരിച്ചു വിടാന്‍ ഈ വിവാദം ഇരുകൂട്ടര്‍ക്കും തുണയായി ഭവിച്ചീടും...!!
ഇതില്ക്കവിഞ്ഞു മറ്റൊരു താത്പര്യവും എനിക്ക് വായിക്കാനാകുന്നില്ലാ.
പിന്നെ, വരും ദിവസങ്ങളിലെ{ചില}നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്രീയ ഇന്ധനവും ആകും. എന്തെ..?
Nalla post. Vayichu:-)
ഇത് പതാക ഉയര്‍ത്താന്‍ അല്ല..ലോകത്തിന്റെ മുമ്പില്‍ നമ്മെ നാണം കെടുത്താന്‍ ആണെന്ന് ആര്‍ക്കാണ് അറിയാത്തത് അല്ലെ?
റിപബ്ലിക് ദിനാശംസകള്‍
bjp യുടെ ഇത്തരം പൊറാട്ട് നാടകങ്ങള്‍ മണിക്കൂറുകള്‍ വെച്ച് നീട്ടി വലിച്ചു ചര്‍ച്ച ചെയ്യുന്ന നമ്മുടെ ചാനലുകളുടെ അവസ്ഥയാണ് ഏറെ ദയനീയം. ഇതൊക്കെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാന്‍ അവര്‍ക്ക് കഴിയാത്തത് എന്തിന്റെ അടയാളമാണ്. സ്ഫോടനങ്ങളെല്ലാം ഒരു വിഭാഗത്തിന് മേല്‍ ഉത്സാഹത്തോടെ കെട്ടിവെച്ചിരുന്നവര് സത്യം പുറത്തു വന്നപ്പോള്‍ പണ്ട് ഞങ്ങള്‍ക്ക് അബദ്ധം പറ്റി എന്ന് തിരുത്തി പറയാന്‍ പോലും തയ്യാറില്ല.
bjpയും കൊണ്ഗ്രെസ്സും ഈ മാധ്യമങ്ങും എല്ലാം ഇവിടെ നഗ്നരാന്. ഇവരില്‍ നിന്നൊക്കെ ഇങ്ങിനെ സംഭവിക്കുമ്പോള്‍ അതില്‍ അസ്വാഭാവികമായി ഒന്നും ഇല്ല.
സലാം പറഞ്ഞതിന് താഴെ എന്റെ ഒപ്പ്. എല്ലാം പൊറാട്ട് നാടകങ്ങള്‍. ജനശ്രദ്ധ തിരിച്ചു വിടാനുള്ള അടവുകള്‍.
aashamsakal.........
ഇവിടെ ആദ്യാമായിട്ടാണു ഞാൻ വായിച്ചു.. കൊടി കൊണ്ടു പോയപോലെ തിരിച്ചു കൊണ്ടു വന്നില്ലെ... പിന്നെന്താ.. ആശംസകൾ..
i totally disagree with this post.
Kashmeer also a part of India.if any political party want to rise the flag there, why should we worried?
why cant them?
i need the answer of that
പതാക ഉയര്‍ത്തുന്നത് രാജ്യ സ്നേഹം
ശരി...
ഗവണ്മെനറു നിര്‍ദേശിക്കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍
പുച്ചിച്ചു തള്ളുന്നതോ...?
അജണ്ടയില്ലാതെ ശ്വാസം വലിക്കുന്ന BJP യുടെ ഈ നാടകം ഒരു വേദിയിലും അരങ്ങേറില്ല!
മത,സാമുദായിക കക്ഷികളും സംഘടനകളും വിശ്വാസികളുടെ മത വൈകാരികത മുതലെടുത്തു നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.. പഴയ രഥയാത്രയില്‍ നേട്ടം ഉണ്ടാക്കിയ പോലെ ഏകാതായാത്രയിലൂടെയും വല്ലതും നേടാന്‍ ആവും എന്ന് കാവി സഖ്യം കരുതിയിട്ടുണ്ടാകും..
കുറച്ചു വൈകിയാണെങ്കിലും താങ്കളുടെ ബ്ലോഗിലെത്തി.
വാര്‍ത്താ വിശകലനങ്ങള്‍ നന്നായി തോന്നുന്നു. ഇത്തരം ചെറിയ പോസ്റ്റുകളാകുമ്പോള് വായനക്ക് സുഖമാണ്; സന്ദര്‍ശകരെ അകറ്റുകയുമില്ല. ഇനിയും തുടരുക.എല്ലാ ആശംസകളും!
this is second visit... expecting new one :)
രാജ്യം വെട്ടി മുറിച്ചിട്ട് പോകുമ്പോള്‍ ഒരു കുഴപ്പം ഉണ്ടാക്കിയിട്ട് പോയത് തന്നെ ബ്രിട്ടിഷ് കാരുടെ വിജയം.
ഇതിന് ഇനി എന്നാണാവോ പരിഹാരം.
aashamsakal....
best wishes
السلام عليكم ورحمة الله وبركاته
നിങ്ങളെ വായിക്കാന്‍ കഴിഞ്ഞു . പ്രസക്തമായ ചിന്തകള്‍ എല്ലാ പോസ്റ്റുകളും പക്ഷെ പലതും പാര്ശ്വവല്ക്കരിക്കപ്പെടുന്നുണ്ടോ എന്നൊരു സംശയം.
പ്രതീക്ഷയോടൊപ്പം ഒരു കൂട്ടുകാരനായി കൂടിയതിനു നന്ദി അറിയിക്കുന്നു . നിങ്ങളുടെ വിലപ്പെട്ട വിലയിരുത്തലുകള്‍ തുടര്ര്ന്നും പ്രതീക്ഷിക്കുന്നു
:-)
“അഴിമതിയെ മറികടക്കാന്‍ മറു മരുന്നായി പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കുക ആധുനിക ജനാധിപത്യ രാഷ്ട്രീയത്തിന്റെ ദേശീയ മുഖം ആയി മാറുന്നുവോ ?”
എന്താ സംശയം!
അതൊക്കെത്തന്നെ ലോകത്ത് നടക്കുന്നത്!
ചിന്തിക്കുക...എഴുതുക...തിരഞ്ഞെടുപ്പ് സമയത്ത് പ്രവര്‍ത്തിക്കുക. ആശംസകള്‍.
നല്ല പോസ്റ്റ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു... താങ്കള്‍ക്ക് സമയം കിട്ടുമ്പോള്‍ ഇന്ന് തന്നെ എന്റെ ബ്ലോഗ് വായിക്കാനും അഭിപ്രായം അറിയിക്കാനും മറക്കരുതേ ..... എന്റെ ബ്ലോഗ് "വഴിയോര കാഴ്ചകള്‍ www.newhopekerala.blogspot.com സസ്നേഹം ... ആഷിക്
അഴിമതിയെ മറികടക്കാന്‍ മറു മരുന്നായി പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കുക ആധുനിക ജനാധിപത്യ രാഷ്ട്രീയത്തിന്റെ ദേശീയ മുഖം ആയി മാറുന്നുവോ ?
എന്തിനു സംശയിക്കണം ..അതല്ലേ നാം കണ്ടുകൊണ്ടിരിക്കുന്നത് ...
:)good!!
നാണം മറക്കാന്‍ നാണിക്കുന്നവര്‍ (രണ്ടാം ഭാഗം) ഇവിടെ
ഇവിടെ പറയാന്‍ ശ്രമിക്കുന്നത്, ഇസ്ലാമും ഖുര്‍ആനും സ്ത്രീയെ കരിമ്പടത്തിനുള്ളില് കെട്ടിവരിഞ്ഞു അവളുടെ സര്‍വ്വ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും എതിര് നില്ക്കുന്ന ഒരു പുരുഷമേധാവിത്വ സംവിധാനമാണോ അതോ.......
ഈ ലിങ്ക് ഇട്ടതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ദയവ ചെയ്ത് ഡിലിറ്റ് ചെയ്യുക
HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL............
2012 ലെ republic day ആശംസകള്‍...
എന്തെ വേറൊന്നും എഴുതീല്ലെ? എഴുത്ത് നിര്‍ത്തിയോ?
Dear Friend,
Good thought well expressed !
Congrats !
Keep writing.
Sasneham,
Anu
കാര്യങ്ങള്‍ ഒന്നും ഇവിടെ ആര്‍ക്കും പ്രശ്നമല്ല. ഓരോ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അപ്പപ്പോഴത്തെ സംഭവങ്ങളെ കൂട്ടുപിടിക്കുന്നു.
Post a Comment