Tuesday, December 28, 2010

ഇനി എന്തൊക്കെ കാണണം !

അഴിമതിയും അരാജകത്വവും നാടുവാഴുമ്പോള്‍ തടയിടേണ്ട നിയമവും  അതിനെ കയ്യാളുന്നവര്‍ ഏതു വിധത്തില്‍ കൈകാര്യം ചെയ്യുന്നു എന്നുള്ള ചില പരോക്ഷ സൂചനകള്‍ ഈയിടെ മാധ്യമങ്ങളില്‍ വന്നു തുടങ്ങി.


നാമൊക്കെ മലയാളികള്‍ എന്ന നിലയില്‍ അഭിമാനിച്ച - ഇന്ത്യന്‍ നീതി പീഠത്തിന്റെ ഉന്നതിയില്‍ ഒരു മലയാളി അതും ഒരു താഴ്ന്ന ജാതിക്കാരന്‍ - സുപ്രീം കോടതി ചീഫ് ജസ്റ്റിസ്  നിയമിതനായ ദിവസം. ബാലകൃഷ്ണന്‍ യുഗം എന്ന് ചിലരൊക്കെ അതിനെ വിശേഷിപ്പിച്ചതും നമുക്ക് അഭിമാനത്തിന് വകയായി. സ്വത്തുവിവരം പരസ്യപ്പെടുത്തുക എന്നതില്‍ നിന്ന് സുപ്രീം കോടതിയും ജഡ്ജിമാരും പുറത്തല്ല; എന്ന തീരുമാനം കൂട്ടായി എടുത്തു കോടതിയുടെ ഔദ്യോഗിക വെബ്‌ സൈറ്റില്‍ പ്രസിധപ്പെടുതിയതും ഈ KGB യുഗത്തില്‍ തന്നെയാണ് . വളരെ പാവപ്പെട്ട ഒരു മനുഷ്യന്‍ എന്ന് അന്നാ വെളിപ്പെടുത്തല്‍ കണ്ടപ്പോള്‍ തോന്നിയിരുന്നു; ഒപ്പം അദ്ദേഹത്തിലുള്ള മതിപ്പും വര്‍ധിച്ചിരുന്നു. (അദ്ദേഹത്തിന് ഈ തീരുമാനത്തോട് വിയിജിപ്പുണ്ടായിരുന്നു എന്ന് ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നു )
പക്ഷെ കാര്യങ്ങളുടെ പുതിയ വശങ്ങള്‍ പുറത്തു വരുന്നത് (സംശയത്തിനു വകയുണ്ട് ) അടുത്തിടെയാണ്; അതും ഏഷ്യാനെറ്റ്‌ ചാനല്‍ അദ്ദേഹത്തിന്റെ മരുമകന്റെ (son-in-low) ചില ഇടപാടുകള്‍ (കേരളം , തമിഴ്നാട് , പിന്നെ വേറെ എവിടെയൊക്കെയോ ) കണ്ടു പിടിച്ചപ്പോഴാണ്.
ഈ സ്വത്തൊക്കെ വാങ്ങികൂട്ടുവാന്‍ (ചാനല്‍ വാര്‍ത്ത ശരിയാണെങ്കില്‍ , ഒപ്പം സ: രാജേഷും ചില നിര്‍ണ്ണായക തെളിവുകള്‍ ഹാജരാക്കാന്‍ വെമ്പി നില്‍ക്കുന്നു ) ഉപയോഗിച്ച സ്വാധീനം അമ്മാവന്റെ (father-in-low) ചന്തിയിലെ തഴംബായിരിക്കും എന്ന കാര്യത്തില്‍ എന്തെങ്കിലും സംശയത്തിന്റെ ആവശ്യമുണ്ടുന്നു തോന്നുന്നില്ല. ഇനി മരുമകന്‍ മാത്രമല്ല മകളുടെയും ഭാര്യയുടെയും ഒക്കെ പേരില്‍ അറിഞ്ഞതും അറിയാത്തതുമായ വേറെയും ചില property  എവിടെയൊക്കെയോ ഉണ്ടെന്നും ഒക്കെ കേള്‍ക്കുന്നു.
ഇതെവിടെ ചെന്ന് നില്‍ക്കും ? ഇന്ത്യന്‍ Judiciary ക്കും പിന്നാമ്പുറത്തു ഇത്തരം ചീഞ്ഞു നാറുന്ന കഥകള്‍ ആണ് ഉള്ളതെങ്കില്‍ പൊതു ജനം എന്ത് കണ്ടിട്ടാണ് നിയമം; നീതി നടപ്പാക്കും എന്ന് വിശ്വസിക്കേണ്ടത്? മുന്കഴിഞ്ഞ 16 ഉന്നത സ്ഥാനീയരില്‍ പകുതി പേരും സംശയത്തിന്റെ നിഴലില്‍ ആണെന്ന് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ജനാധിപത്യവും നമ്മുടെ വോട്ടും ഒക്കെ ഇനിയും അഭിമാനമായി കൊണ്ട് നടക്കുന്നത് എത്ര മാത്രം ഭോഷ്കല്ല ?




ഇതിനൊക്കെ ഒരു പരിഹാരം നമുക്ക് നിര്‍ദ്ദേശിക്കാനുണ്ടോ ? നമ്മുടെ intelligence, RAW, CBI  ഒക്കെ എന്താ ചെയ്യുന്നേ ? അവര്‍ക്ക് ബ്യൂരോക്രസിയിലെ ഉന്നതരെ നിരീക്ഷിക്കാന്‍ ചില പാശ്ചാത്യ രാജ്യങ്ങളിലെ പോലെ ചില അധികാരങ്ങള്‍  നല്‍കിയാല്‍ ചിലപ്പോള്‍ എന്തെങ്കിലും ചില ഫലങ്ങള്‍ കണ്ടേക്കാം, അല്ലെങ്കില്‍ നിരീക്ഷണ വലയത്തില്‍ ആണെന്ന തോന്നല്‍ എങ്കിലും ജനിപ്പിക്കാന്‍ സാധ്യമായേക്കും ...


but still and ever I am Proud of My Great India and our Democracy. the great hope of a billion+ ... Jai Hind !



19 comments:

Sameer Thikkodi said...

ഇന്ത്യന്‍ Judiciary ക്കും പിന്നാമ്പുറത്തു ഇത്തരം ചീഞ്ഞു നാറുന്ന കഥകള്‍ ആണ് ഉള്ളതെങ്കില്‍ പൊതു ജനം എന്ത് കണ്ടിട്ടാണ് നിയമം; നീതി നടപ്പാക്കും എന്ന് വിശ്വസിക്കേണ്ടത്? മുന്കഴിഞ്ഞ 16 ഉന്നത സ്ഥാനീയരില്‍ പകുതി പേരും സംശയത്തിന്റെ നിഴലില്‍ ആണെന്ന് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ജനാധിപത്യവും നമ്മുടെ വോട്ടും ഒക്കെ ഇനിയും അഭിമാനമായി കൊണ്ട് നടക്കുന്നത് എത്ര മാത്രം ഭോഷ്കല്ല ?

hafeez said...

ഉറപ്പിക്കാറായില്ല ഒന്നും. നേരത്തേ വിധി പറയുന്നത് ശരിയല്ല. അന്വേഷണം നടക്കട്ടെ

MT Manaf said...
This comment has been removed by the author.
MT Manaf said...

Yes...
Let the facts be revealed

Sameer Thikkodi said...

ഹഫീസ് , മനാഫ്ക്ക .. വായനക്കും കമന്റിനും നന്ദി

Villagemaan/വില്ലേജ്മാന്‍ said...

അന്വേഷണം നടക്കട്ടെ..
ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ..
ഇന്നത്തെ കാലത്ത് അങ്ങനെ ഒന്നും സംഭവിക്കില്ലെങ്കിലും !

faisu madeena said...

നല്ല ലേഖനം ...പിന്നെ ഇതും തെളിയും എന്ന് കരുതി ഇരിക്കാന്‍ ഞാനില്ല .....!!!

Sameer Thikkodi said...

thanks villagemaan and faisu

A said...

ഇതൊന്നും തെളിയിക്കാന്‍ പോവുന്നില്ല എന്ന ഉറച്ച അശുഭാപ്തി വിശ്വാസമാണ് എനിക്കുള്ളത്. അത് ഇത്ര കാലത്തെയും കാഴ്ചകളില്‍ നിന്ന് ഉടലെടുത്തതാണ്. പിന്നെ ഒരു സമാധാനത്തിന് വേണ്ടി let's hope for the best എന്ന് പറയാം. ലേഖനം നന്നായി എഴുതി

Elayoden said...

ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ...ഇതൊക്കെ ഇപ്പോള്‍ നമുക്കൊരു വാര്‍ത്തയല്ലാതായി പോവുകയാണല്ലോ..
എങ്ങേനെയായാലും എനിക്കെന്റെ ഇന്ത്യയെ സ്നേഹിക്കാതിരിക്കാന്‍ കഴിയില്ലല്ലോ.. ജയ് ഹിന്ദ്‌..
പുതുവത്സരാശംസകള്‍..

UMESH KUMAR said...

സമീറെ...
ഇവിടെ ജനാധിപത്യം ബിംബവും
പണാധിപത്യം പ്രതിബിംബവുമാണ് .
ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാം...

Kadalass said...
This comment has been removed by the author.
Kadalass said...

ഇന്ത്യന്‍ജനത ഇനി ആരെ വിശ്വസിക്കും?
ഭരേണ്യവര്‍ഗ്ഗം അഴിമതിയുടെ ഉന്നതസോപനങ്ങളില്‍ വാഴുന്നിടത്ത് , ജുഡീഷ്യറിയുടെ തലപ്പുത്തിരിക്കുന്നവര്‍ വരെ അവശ്വസനീയമായ നാള്‍വഴിയിലൂടെ നീങ്ങുമ്പോള്‍, നിയമവ്യവസ്ഥിതിക്ക് നോക്കുകുത്തിയാവാനേ കഴിയുന്നുള്ളൂ. മാധ്യമ ചക്രവര്‍ത്തിമാര്‍ കൂടി അഴിമതിവീരന്‍മാരുടെ ബ്രാന്‍ഡ് അംബാസഡര്‍മാരകുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് ഇതല്ലാം നോക്കിനിക്കാനെ തരമുള്ളൂ.

Noushad Kuniyil said...

വിളതിന്നുന്ന വേലികള്‍! ശ്വാസം മുട്ടിക്കുന്ന വെന്ററിലേറ്ററുകള്‍! അരാജകത്വത്തിന് പച്ചക്കൊടി കാണിക്കുന്ന കാക്കിധാരികള്‍!. റഷ്യയുടെ KGB യെ തോല്‍പ്പിക്കുന്ന രഹസ്യ സ്വഭാവത്തോടെ സ്വത്ത് വാങ്ങികൂട്ടുന്ന KGB മാര്‍!!! വാര്‍ത്തകള്‍ അവസാനിക്കുന്നില്ല: ജയ്‌ ഹിന്ദ്‌!

സമീര്‍ പങ്കുവെച്ച ചിന്തകള്‍ ശ്രദ്ധേയം. ഭാവുകങ്ങള്‍.

Noushad Koodaranhi said...

സമകാലികം..

ജയരാജ്‌മുരുക്കുംപുഴ said...

sathyathe oru kalathum moodi vaikkan kazhiyillallo......

K@nn(())raan*خلي ولي said...

ചീഞ്ഞു നാറുന്ന കഥകള്‍ വിളിച്ചു പറയാനുള്ള ധൈര്യം സമ്മതിച്ചിരിക്കുന്നു ഭായീ.
ഇനിയും പറയൂ.. നാലാള്‍ കേള്‍ക്കട്ടെ.

Mannunni said...

ABHAYA yude pretham....ELLAVAREYUM KONDE POKOO.

Sameer Thikkodi said...

salam pottengal
എളയോടന്‍,
ഉമേഷേട്ടന്‍ (തിക്കോടിയന്‍ )
വണ്ടൂര്‍ മുഹമ്മദ്‌ കുഞ്ഞി
നൌഷാദ് കൂടരഞ്ഞി & കുനിയില്‍
ജയരാജ്
കണ്ണൂരാന്‍ (please don't target me :) )
വെരളിതരങ്ങള്‍

നന്ദി നിങ്ങളുടെ വായനക്കും കമന്റിനും