Sunday, August 12, 2007

പ്രോത്സാഹനങ്ങള്‍

അതെ ഞാന്‍ ആദ്യമായി ഒരു പോസ്റ്റ് കാച്ചി... ചുമ്മാ ഒരു ട്രയല്‍... എനിക്കും കിട്ടി മൂന്ന് കമന്റുകള്‍... ഹാ॥ ഞാന്‍ ധന്യനായി... അങ്ങിനെ ഞമ്മളെയും ഈ ബൂലോകത്ത് ചിലര്‍ തിരിച്ചറിഞ്ഞു। പ്രോത്സാഹിപ്പിച്ചു। നന്ദി, ഒരു പാട് നന്ദി................

ജീവിതത്തില്‍ ഒരു പാട് സ്വപ്നങ്ങള്‍ കണ്ടെങ്കിലും, അത് ഈ ബൂലോകത്തില്‍ ഇട്ട് കാച്ചാന്‍ മാത്രം സംഗീത സാന്ദ്രമല്ലാത്തതിനാലും, അനുഭവങ്ങളില്‍ പാളിച്ചകള്‍ കുറവായിരുന്നതിനാലും (കളവാണോ എന്നു സംശയിച്ചാല്‍ തെറ്റല്ല॥ ട്ടോ) പിന്നെ അതു അവതരിപ്പിക്കാന്‍ ഉള്ള കഴിവ് ഞമ്മക്ക് ഇല്ലാത്തതിനാലും.......... തല്‍ക്കാലം ഒരു സാഹസത്തിനു മുതിരുന്നില്ല; എന്നു വെച്ച് ഒരിക്കലും ഉണ്ടാവില്ല എന്നൊട്ട് കരുതുകേം വേണ്ട। എനിക്കും ഒരു ദിവസം വരും.... കാത്തിരുന്നു കാണുക..... പ്രതീക്ഷിക്കുക....

3 comments:

മന്‍സുര്‍ said...

പ്രിയ സ്നേഹിത....

ജീവിതമാണ്‌ കഥകള്‍ തീര്‍ക്കുന്നത് അല്ലാതെ ഒരികലും ഒരു കഥ ജനിക്കുന്നില്ല....
എത് ഒരു കഥ നമ്മള്‍ എടുത്ത് നോകിയാലും ഒരു പച്ചയായ ജീവിതത്തിന്‍റെ ഒരു കണികയെങ്കിലും അതില്‍ കാണാന്‍ സാധ്യമാകും ...
മനസ്സില്‍ തോന്നുന്ന നല്ല ചിന്തകള്‍ എഴുതി വെക്കുക..വീണ്ടും വായിച്ച് വേണ്ട തിരുത്തലുകല്‍ വരുത്തുക.
നിങ്ങളെ പോലെ വലിയ വിദ്യഭ്യാസം ഒന്നുമില്ലാത്ത ഒരളാണ്‌ ഞാന്‍ ....പലരുടെയും സഹകരണം കൊണ്ടു ഇവിടം വരെ എത്തി....

നന്‍മകള്‍ നേരുന്നു

സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

മൂര്‍ത്തി said...

ചുമ്മാ പോസ്റ്റൂ സമീറെ. ഇങ്ങനെയൊക്കെത്തന്നെയാണ് എല്ലാവരും പഠിക്കുന്നത്...

ആശംസകള്‍...

ഏറനാടന്‍ said...

എല്ലാ ഭാവുകങ്ങളും നേരുന്നു..