Monday, November 22, 2010

മാധ്യമ ദുരന്തം


""എഡിറ്റര്‍ എന്നത് പേരിനുപോലും ഇല്ലാതെ വന്നതോടെ പരസ്യാവരണം അണിയിച്ച് എന്തും പുറത്തിറക്കാമെന്നും അതിന് പത്രം എന്നു പേരിടാമെന്നും തെളിയിച്ചതാണ് ഈ നൂറ്റാണ്ടിന്റെ മാധ്യമദുരന്തം. അതുകൊണ്ട് കാറ്ററിഞ്ഞ് പാറ്റുന്നതില്‍ ആത്മരതിയടയുകയാണ് ഭൂരിഭാഗവും."" MCA Nasar (Madhyamam Daily)
രണ്ടാം തലമുറയുടെ   'ഓപണ്‍' മാധ്യമക്കാഴ്ചകള്‍
ചിത്രം - കടപ്പാട്: മാധ്യമം പത്രം
ഇങ്ങനെ പോയാല്‍ ഇത് എവിടെ ചെന്നെത്തും..?
ഭരിക്കുന്നവര്‍ക്കും, ന്യായാധിപനമാര്‍ക്കും ; രാഷ്ട്രീയ - കോര്‍ പറേറ്റ് ശക്തികള്‍ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും നല്കിതുടങ്ങുന്ന കാലം !!! പെയ്ഡ് ന്യൂസ് എന്ന പ്രവണത രഹസ്യമല്ലാതായിരിക്കുന്നു... രാജ്യം ജനാധിപത്യത്തില്‍ നിന്ന് "corporate monarchy " യിലേക്ക് നടന്നടുക്കുന്ന ദുരന്തം ആണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.. കുറ്റക്കാര്‍ പൊതു ജനം തന്നെ.. തങ്ങളെ ഭരിക്കുന്നവര്‍ക്ക് പോലും അധികാരം ഇല്ല എന്ന സത്യാവസ്ഥ "ജനാധിപത്യ വ്യവസ്ഥ" എന്ന സങ്കല്‍പ്പത്തെ ഇല്ലായ്മ ചെയ്തേക്കുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

സേവനം എന്നതില്‍ നിന്ന് മാധ്യമ പ്രവര്‍ത്തനം വ്യവസായമേഖലയിലെക്കുള്ള പ്രയാണത്തില്‍ മൂല്യങ്ങള്‍ കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്നു.. എങ്കിലും മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നവര്‍ നിലനില്‍പ്പിനായി പൊരുതേണ്ട അവസ്ഥ വന്നെത്തിയിരിക്കുന്നു. വിവാദങ്ങള്‍ ഉല്പന്നങ്ങലാക്കി സര്‍ക്കുലെഷനും റീച്ചും വര്‍ധിപ്പിക്കാന്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ആധുനിക മാധ്യമ സംസ്കാരത്തിന്റെ ബാക്കി പത്രം...

മാധ്യമങ്ങള്‍ നിഷ്പക്ഷം ആവണമെന്ന നിലപാട് അസാധ്യമാണ്. പക്ഷെ ആ പക്ഷം "ജന പക്ഷം" ആവേണ്ടതിന്റെ ആവശ്യകത ബഹു പൂരി പക്ഷവും മറന്നു കൊണ്ട് ; പക്ഷമില്ല എന്ന് ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നു... മാധ്യമങ്ങളുടെ ജനാധിപത്യ സംരക്ഷണ ചുമതല സൌകര്യ പൂര്‍വ്വം മറന്നു കൊണ്ട് വ്യവസായ സൂത്ര വാക്യങ്ങള്‍ ആദര്‍ശങ്ങളും നയങ്ങളുമായി മുന്നേറുമ്പോള്‍ ഇനിയും ഇത്തരം ദുരന്തങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കും

14 comments:

Areekkodan | അരീക്കോടന്‍ said...

മാധ്യമങ്ങള്‍ അതിരു ലംഘിക്കുന്നു എന്നതായിരുന്നു ഇതുവരെ പരാതിയെങ്കില്‍ ഇപ്പോള്‍ അത് വഴിമാറുന്നു എന്നായി.
ഓ:ടോ:പോസ്റ്റ് ചെയ്തപ്പോഴേക്കും കമന്റ് ചെയ്യാന്‍ എന്റെ ബ്ലോഗ് എവിടുന്നാ കിട്ടിയത്?

anoop said...

ബര്‍ഖാ ദത്തിനെയൊക്കെ ആരാധനാപൂര്‍വ്വം കേട്ടിരുന്ന എന്‍ ഡി ടി വി ന്യൂസ്‌ ബുള്ളട്ടിന്‍സ്, എല്ലാം വെറുതെ ആയല്ലോ

arifa said...

വിശ്വാസം - അതല്ലേ എല്ലാം......
ഇനി എവിടെ കൊണ്ടോയി ഇറക്കി വെയ്ക്കും ഈ വിശ്വാസത്തെ , എന്റെ പടച്ചോനേ......!

Pranavam Ravikumar said...

A relevant post... my Wishes..!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തികച്ചും പ്രസക്തവും കാലികവുമായ ലേഖനം.
മാധ്യമരംഗം നിഷ്പക്ഷമാവണമെന്നത് തന്നെ ശരിയല്ല. നന്മക്കും തിന്മക്കുമിടയില്‍ ഒരു തരം 'ഹിജഡത്വം' കാണിക്കുന്ന പ്രവണതക്ക് പകരം നന്മയുടെ പക്ഷം നില്‍ക്കുകയാണ് വേണ്ടത്. പകരം പലപ്പോഴും നാം കാണുന്നത് മേലാളപക്ഷം ചേര്‍ന്ന് നന്മയെ ചവിട്ടിമെതിക്കുന്നതാണ്.
എവിടെയെത്തുമെന്നു നമുക്ക് കാത്തിരുന്നു കാണാം ...

ഹംസ said...

കുറച്ചേ പറഞ്ഞു എങ്കിലും പ്രസ്ക്തമായ ലേഖനം തന്നെ,,,

TPShukooR said...

അതെ. അവസാന പിടി വള്ളിയാണെന്ന് ധരിച്ച ഫോര്‍ത്ത്‌ എസ്റ്റേറ്റും മാലിനീകരിക്കപ്പെട്ടിരിക്കുന്നു.

ശ്രീജിത് കൊണ്ടോട്ടി. said...

നല്ല പോസ്റ്റും,നല്ലബ്ലോഗും.. തിക്കോടിക്കാരന് ആശംസകള്‍..

MT Manaf said...

പലതും തൂക്കി വില്‍ക്കുന്നവര്‍ക്കെ
ഇന്ന് മാധ്യമലോകത്ത്‌ വേരുറക്കാനാവൂ

ജയരാജ്‌മുരുക്കുംപുഴ said...

kaalika prasaktham..... aashamsakal....

Anonymous said...

കാലിക പ്രസക്തമായ ലേഖനം..മൂല്യങ്ങൾക്കിന്നെതു വില..മാധ്യമങ്ങൾ എന്നും ജനങ്ങളുടെ പക്ഷത്താകട്ടെ..പ്രാർഥിക്കാം

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

Unknown said...

രാജ്യം ജനാധിപത്യത്തില്‍ നിന്ന് "corporate monarchy " യിലേക്ക് നടന്നടുക്കുന്ന ദുരന്തം ആണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.

പ്രയോഗം അസ്സലായി!

MOIDEEN ANGADIMUGAR said...

മാധ്യമപ്രവർത്തകർ ഇത്രയും അധപതിച്ച് പോയതിൽ അത്ഭുതം തോന്നുന്നു.അന്യേഷിച്ചാൽ കേരളത്തിലും കണ്ടെത്താം ഇതുപോലെ കുറെ എണ്ണത്തെ.