""എഡിറ്റര്‍ എന്നത് പേരിനുപോലും ഇല്ലാതെ വന്നതോടെ പരസ്യാവരണം അണിയിച്ച് എന്തും പുറത്തിറക്കാമെന്നും അതിന് പത്രം എന്നു പേരിടാമെന്നും തെളിയിച്ചതാണ് ഈ നൂറ്റാണ്ടിന്റെ മാധ്യമദുരന്തം. അതുകൊണ്ട് കാറ്ററിഞ്ഞ് പാറ്റുന്നതില്‍ ആത്മരതിയടയുകയാണ് ഭൂരിഭാഗവും."" MCA Nasar (Madhyamam Daily)

ചിത്രം - കടപ്പാട്: മാധ്യമം പത്രം
ഇങ്ങനെ പോയാല്‍ ഇത് എവിടെ ചെന്നെത്തും..?
ഭരിക്കുന്നവര്‍ക്കും, ന്യായാധിപനമാര്ക്കും ; രാഷ്ട്രീയ - കോര്‍ പറേറ്റ് ശക്തികള്‍ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും നല്കിതുടങ്ങുന്ന കാലം !!! പെയ്ഡ് ന്യൂസ് എന്ന പ്രവണത രഹസ്യമല്ലാതായിരിക്കുന്നു... രാജ്യം ജനാധിപത്യത്തില്‍ നിന്ന് "corporate monarchy " യിലേക്ക് നടന്നടുക്കുന്ന ദുരന്തം ആണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.. കുറ്റക്കാര്‍ പൊതു ജനം തന്നെ.. തങ്ങളെ ഭരിക്കുന്നവര്‍ക്ക് പോലും അധികാരം ഇല്ല എന്ന സത്യാവസ്ഥ "ജനാധിപത്യ വ്യവസ്ഥ" എന്ന സങ്കല്‍പ്പത്തെ ഇല്ലായ്മ ചെയ്തേക്കുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.
സേവനം എന്നതില്‍ നിന്ന് മാധ്യമ പ്രവര്‍ത്തനം വ്യവസായമേഖലയിലെക്കുള്ള പ്രയാണത്തില്‍ മൂല്യങ്ങള്‍ കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്നു.. എങ്കിലും മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നവര്‍ നിലനില്‍പ്പിനായി പൊരുതേണ്ട അവസ്ഥ വന്നെത്തിയിരിക്കുന്നു. വിവാദങ്ങള്‍ ഉല്പന്നങ്ങലാക്കി സര്‍ക്കുലെഷനും റീച്ചും വര്‍ധിപ്പിക്കാന്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ആധുനിക മാധ്യമ സംസ്കാരത്തിന്റെ ബാക്കി പത്രം...
മാധ്യമങ്ങള്‍ നിഷ്പക്ഷം ആവണമെന്ന നിലപാട് അസാധ്യമാണ്. പക്ഷെ ആ പക്ഷം "ജന പക്ഷം" ആവേണ്ടതിന്റെ ആവശ്യകത ബഹു പൂരി പക്ഷവും മറന്നു കൊണ്ട് ; പക്ഷമില്ല എന്ന് ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നു... മാധ്യമങ്ങളുടെ ജനാധിപത്യ സംരക്ഷണ ചുമതല സൌകര്യ പൂര്‍വ്വം മറന്നു കൊണ്ട് വ്യവസായ സൂത്ര വാക്യങ്ങള്‍ ആദര്‍ശങ്ങളും നയങ്ങളുമായി മുന്നേറുമ്പോള്‍ ഇനിയും ഇത്തരം ദുരന്തങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കും