ദേശീയ പതാക ഇന്ത്യയിലെ എല്ലാ മുക്കിലും മൂലയിലും ഉയരട്ടെ.. അത് കാലാ കാലങ്ങളായി ഇന്ത്യയില്‍ നടക്കുന്നു . കാശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകം തന്നെ. പിന്നെ എന്ത് കൊണ്ട് അവിടെ പതാക ഉയര്ത്തിക്കൂടാ ?? അങ്ങിനെയെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമായിഅതിനു വേണ്ടി ഇറങ്ങിപ്പുരപ്പെടാണോ ?
കാശ്മീര്‍ ഭരിക്കുന്ന സര്‍ക്കാര്‍ സ്വാതന്ത്ര്യ - റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ നടത്താറില്ലേ ? ഈ പറയപ്പെട്ട ലാല്‍ ചൌകില്‍ മുന്‍പും ഇത് പോലെ ആരൊക്കെയോ അതിനു ശ്രമിച്ചിട്ടില്ലേ ? അതിന്റെ ചരിത്രം എന്തായിരുന്നു . കഴിഞ്ഞ ഒരു വ്യാഴ വട്ട ക്കാലത്തോളം ദേശസ്നേഹം കാശ്മീരില്‍ എത്തിക്കാന്‍ പതാകയും ഏന്തി പോകാതിരുന്നതില്‍ നിന്നും നിലവില്‍ അത്തരം ഒരു ശ്രമത്തിനു പിന്നില്‍ ഉള്ള രാഷ്ട്രീയ ലക്‌ഷ്യം എന്താണ് ? രാജ്യത്തിന്റെ ഏകത ആഗ്രഹിക്കുന്ന ഇക്കൂട്ടര്‍ ആറു വര്ഷം ഭരിച്ച സമയത്ത് കാശ്മീരില്‍ അത്തരം ഒരു ശ്രമം ഔദ്യോഗികമായി നടത്തിയതായി അറിവില്ല . കാശ്മീരില്‍ ഈയിടെ നിലനില്‍ക്കുന്ന fragile സമാധാനം നിലനിര്‍ത്താന്‍ ഇത്തരം ഒരു ശ്രമം ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് നമുക്ക് മനസ്സിലാക്കാം .. കാരണം ആഗ്രഹം എന്തൊക്കെ ആണെങ്കിലും കശ്മീരിലെ ഒരു വിഭാഗം (അറിയില്ല ) ഇന്ത്യാ രാജ്യത്തിന്റെ അധീനതയില്‍ നിന്നും സ്വതന്ത്രമാകണം എന്ന് വാദിക്കുന്ന; നിലനില്‍ക്കുന്നു എന്നതാണ് സത്യം . അവര്‍ക്ക് ആളെ കൂട്ടാന്‍ ഒരു പ്രചോദനം അറിഞ്ഞോ അറിയാതെയോ എക്തായത്രികര്‍ ശ്രമിക്കുന്നു. ഇതോടൊപ്പം നിധിന്‍ ഗഡ് കരി കഴിഞ്ഞ ആഴ്ച നടത്തിയ ചൈനീസ് സന്ദര്‍ശനം കൂട്ടി വായിക്കുമ്പോള്‍ (!?) എന്തെങ്കിലും അര്‍ഥം ലഭിക്കുന്നുണ്ടോ ? ദേശ സ്നേഹം പുതിയ തലങ്ങളിലേക്ക് മാറിപ്പോകുന്നുണ്ടോ ?
അഴിമതിയെ മറികടക്കാന്‍ മറു മരുന്നായി പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കുക ആധുനിക ജനാധിപത്യ രാഷ്ട്രീയത്തിന്റെ ദേശീയ മുഖം ആയി മാറുന്നുവോ ?
HAPPY REPUBLIC DAY